ബോളിവുഡ് നടി പ്രീതി സിന്‍റ തന്‍റെ വീട്ടില്‍ തയ്യാറാക്കിയ പച്ചക്കറി തോട്ടമാണ് ആരാധകരുടെ ശ്രദ്ധ നേടിയത്. താരം തന്നെ തന്‍റെ പച്ചക്കറി തോട്ടത്തിന്റെ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

സെലിബ്രിറ്റികളുടെ പാചക പരീക്ഷണം കഴിഞ്ഞാല്‍ പിന്നെ ഈ കൊറോണ കാലത്ത് ഏറ്റവും കൂടുതല്‍ ട്രെന്‍ഡിങ് ആയത് കൃഷി തന്നെയാണ്. കഴിഞ്ഞ വര്‍ഷം കൊണ്ട് പല വീടുകളിലും പുതിയ അടുക്കളത്തോട്ടവും പൂന്തോട്ടവുമെല്ലാം തയ്യാറായി കഴിഞ്ഞു. 

അക്കൂട്ടത്തില്‍ ബോളിവുഡ് നടി പ്രീതി സിന്‍റ തന്‍റെ വീട്ടില്‍ തയ്യാറാക്കിയ പച്ചക്കറി തോട്ടമാണ് ആരാധകരുടെ ശ്രദ്ധ നേടിയത്. താരം തന്നെ തന്‍റെ പച്ചക്കറി തോട്ടത്തിന്റെ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. തക്കാളിയും മുളകും നാരങ്ങയുമെല്ലാം വിളവെടുക്കുന്നതിന്റെ വീഡിയോകളാണ് താരം പങ്കുവച്ചത്. ഇതില്‍ പ്രീതിയുടെ അമ്മയുടെ പിന്തുണയെ കുറിച്ചും പോസ്റ്റുകളില്‍ പറയുന്നുണ്ട്. നമുക്ക് ആവശ്യമുള്ള പച്ചക്കറി വീട്ടിൽ തന്നെ വിളയിക്കുക എന്നത് എത്ര മനോഹരമാണ് എന്നു പറഞ്ഞാണ് പ്രീതി പല വീഡിയോകളും പങ്കുവച്ചത്.

View post on Instagram

ഏറ്റവും ഒടുവില്‍ ഇതാ വീട്ടില്‍ വളര്‍ന്ന സ്‌ട്രോബെറി പറിച്ചെടുക്കുന്ന വീഡിയോ ആണ് പ്രീതി പങ്കുവച്ചിരിക്കുന്നത്. അമ്മ നട്ടതാണ് ഈ ചെടിയെന്നും താരം പറയുന്നു. ആരാധകരുടേയും സഹപ്രവര്‍ത്തകരുടേയും ഭാഗത്ത് നിന്നെല്ലാം മികച്ച പ്രതികരണങ്ങളാണ് പ്രീതിക്ക് ലഭിക്കുന്നത്. താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്‍റുകളും ചെയ്തു. 

Also Read: 'അതിയായ അഭിമാനം, അമ്മ റോക്ക്സ്റ്റാർ' അടുക്കളത്തോട്ടത്തിൽ നിന്നും നാരങ്ങ വിളവെടുത്ത് പ്രീതി സിന്റ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona