ചുവന്ന അരിയില്‍ അടങ്ങിയിരിക്കുന്ന കലോറി എത്രയാണെന്ന് അറിയാമോ?

By Web TeamFirst Published Feb 14, 2021, 10:14 PM IST
Highlights

ചുവന്ന അരിയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. 

ദിനംപ്രതി കൂടി വരുന്ന വണ്ണം നോക്കി നെടുവീർപ്പെടുകയാണ് പലരും. അമിതവണ്ണം കുറയ്ക്കാന്‍ ആഹാര നിയന്ത്രണം ആവശ്യമാണ്. ഇതിന് കലോറി അറിഞ്ഞുതന്നെ ഡയറ്റ് ക്രമീകരിക്കണം. 

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ വണ്ണം കുറയുന്നത് അറിയാന്‍ കഴിയും. കുറഞ്ഞത് രണ്ടുനേരവും അരിയാഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍ മലയാളികള്‍. ഇത്തരത്തില്‍ കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണത്തിന്‍റെ അമിത ഉപയോഗമാണ് പലപ്പോഴും അമിത വണ്ണത്തിന് കാരണമാകുന്നത്. 

അരി തന്നെ രണ്ടുതരമുണ്ട്. ചുവന്ന അരിയും വെള്ള അരിയും. ഇതിൽ ഏത് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്? വെള്ള അരിയേക്കാൾ ചുവന്ന അരി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് ഡയറ്റീഷ്യന്‍മാർ പറയുന്നത്. രണ്ടിലും കാര്‍ബോഹൈട്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്ന അരിയിലാണ്. 100 ഗ്രാം ചുവന്ന അരിയില്‍ നിന്നും 1.8 ഗ്രാം ഫൈബര്‍ ലഭിക്കുമ്പോള്‍, അതേ അളവിലുള്ള വെള്ള അരിയില്‍ നിന്നും 0.4 ഗ്രാം  ഫൈബര്‍ മാത്രമാണ് ലഭിക്കുന്നത്.

ഇനി ചുവന്ന അരിയില്‍ എത്ര കലോറി ഉണ്ടെന്ന് അറിയാമോ? 100 ഗ്രാം ചുവന്ന അരിയില്‍ 111 കലോറിയാണ് അടങ്ങിയിരിക്കുന്നത്. വെള്ള അരിയില്‍ 130 കലോറിയും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചുവന്ന അരി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചുവന്ന അരിയില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറേ നല്ലതാണ്. 

Also Read: ഇടയ്ക്കിടെ മധുരം കഴിക്കണമെന്ന് തോന്നുന്നുണ്ടോ? പരിഹാരമുണ്ട്...

click me!