പ്രതിരോധ ശേഷി കൂട്ടാൻ നിർബന്ധമായും ആവശ്യമായ പോഷകങ്ങൾ

Published : May 21, 2026, 03:29 PM IST
immunity boosting foods

Synopsis

സമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും നന്നായി ഉറങ്ങുന്നതിലൂടെയുമെല്ലാം സ്വാഭാവികമായി നിങ്ങൾക്ക് പ്രതിരോധ ശേഷി കൂട്ടാൻ സാധിക്കും. എന്നാൽ ഇതിനൊപ്പം ചില മാക്രോ, മൈക്രോ ന്യൂട്രിയന്റുകളും ആവശ്യമാണ്.

രോഗങ്ങളെ ചെറുത്തുനിർത്തണമെങ്കിൽ ശരീരത്തിന് പ്രതിരോധ ശേഷി ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് ആരോഗ്യത്തോടെയിരിക്കാൻ സാധിക്കുകയുള്ളു. സമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും നന്നായി ഉറങ്ങുന്നതിലൂടെയുമെല്ലാം സ്വാഭാവികമായി നിങ്ങൾക്ക് പ്രതിരോധ ശേഷി കൂട്ടാൻ സാധിക്കും. എന്നാൽ ഇതിനൊപ്പം ചില മാക്രോ, മൈക്രോ ന്യൂട്രിയന്റുകളും ആവശ്യമാണ്. അവ എന്തൊക്കെയാണെന്ന് അറിയാം.

1.സിങ്ക്

പ്രതിരോധ സംവിധാനം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന് സിങ്ക് ആവശ്യമാണ്. വൈറൽ രോഗങ്ങളെ ചെറുക്കുന്നതിനും ഇത് ആവശ്യമായ പോഷകമാണ്. സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാം. നിലക്കടല, മത്തൻ, എള്ള്, അണ്ടിപ്പരിപ്പ്, പാൽ, ചീസ്, തോടുള്ള മത്സ്യങ്ങൾ എന്നിവ കഴിക്കാവുന്നതാണ്.

2. വിറ്റാമിൻ സി

വിറ്റാമിൻ സിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് പ്രതിരോധ ശേഷിയെ കൂട്ടാൻ കഴിയുന്ന ശക്തമായ ആന്റിഓക്സിഡന്റാണ്. ഇത് വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കുന്നു. കൂടാതെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാനും വിറ്റാമിൻ സി സഹായിക്കും. മുന്തിരി, നാരങ്ങ, ബ്രൊക്കോളി, കോളിഫ്ലവർ, തക്കാളി, മധുരക്കിഴങ്ങ് എന്നിവയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

3. വിറ്റാമിൻ ഡി

വിറ്റാമിൻ ഡി ഒഴിച്ചുകൂടാൻ കഴിയാത്ത പ്രധാനപ്പെട്ട പോഷകമാണ്. ഇത് പ്രമേഹം, ഹൃദ്രോഗം, ചിലതരം ക്യാൻസറുകൾ എന്നിവയെ ചെറുക്കാൻ സഹായിക്കും. സൂര്യപ്രകാശത്തിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കും. കൂടാതെ ചീസ്, മുട്ടയുടെ മഞ്ഞക്കരു, മഷ്‌റൂം എന്നിവയിൽ എല്ലാം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇഡ്ഡലി നല്ല സോഫ്റ്റായി കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി
മുരിങ്ങയില സൂപ്പറാണ്, പതിവായി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്തും