Eye Sight : ക്യാരറ്റ് കണ്ണിന് നല്ലതോ? കാഴ്ചശക്തി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍ ഏതെല്ലാം?

By Web TeamFirst Published Aug 17, 2022, 8:45 AM IST
Highlights

ക്യാരറ്റിലടങ്ങിയിരിക്കുന്ന ബീറ്റ കെരാട്ടിൻ കണ്ണിലെ റെറ്റിന എന്ന ഭാഗമടക്കം പല ഭാഗങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നതിന് സഹായകമാണ്. അതിനാലാണ് ക്യാരറ്റ് കണ്ണിന് നല്ലതാണെന്ന് പറയുന്നത്. ക്യാരറ്റ് മാത്രമല്ല മറ്റ് പല ഭക്ഷണങ്ങളും ഇത്തരത്തില്‍ കണ്ണിന് നല്ലതാണ്. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...

നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് വലിയൊരു പരിധി വരെ നാം എന്താണെന്നത് നിര്‍ണയിക്കുന്നത്. ശരീരത്തിലെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും ഓരോ അവയവങ്ങളുടെ നിലനില്‍പിനും ആരോഗ്യത്തിനുമെല്ലാം ഭക്ഷണത്തിലൂടെ പല അവശ്യഘടകങ്ങളും നമ്മിലേക്ക് എത്തേണ്ടതുണ്ട്. അത്തരത്തില്‍ കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ക്യാരറ്റ് കണ്ണിന് വളരെ നല്ലതാണെന്ന് നിങ്ങളില്‍ മിക്കവരും കേട്ടിരിക്കും. എന്താണ് ഇതിലെ യാഥാര്‍ത്ഥ്യമെന്ന് അറിയാമോ? 

ക്യാരറ്റിലടങ്ങിയിരിക്കുന്ന ബീറ്റ കെരാട്ടിൻ കണ്ണിലെ റെറ്റിന എന്ന ഭാഗമടക്കം പല ഭാഗങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നതിന് സഹായകമാണ്. അതിനാലാണ് ക്യാരറ്റ് കണ്ണിന് നല്ലതാണെന്ന് പറയുന്നത്. ക്യാരറ്റ് മാത്രമല്ല മറ്റ് പല ഭക്ഷണങ്ങളും ഇത്തരത്തില്‍ കണ്ണിന് നല്ലതാണ്. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

വെണ്ടയ്ക്ക: മിക്ക വീടുകളിലും പതിവായി വാങ്ങിക്കുന്നൊരു പച്ചക്കറിയാണിത്. ഇതിലും ബീറ്റ കെരാട്ടിൻ നല്ലരീതിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാലാണിത് കണ്ണിന് നല്ലതാകുന്നത്. ഇതിലുള്ള വൈറ്റമിൻ-സിയും കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലത് തന്നെ. 

രണ്ട്...

ആപ്രിക്കോട്ട്: ഇത് നമ്മുടെ നാട്ടില്‍ അത്ര സുലഭമല്ല. ഇവയും കണ്ണിന് ഏറെ പ്രയോജനപ്രദമാണ്. ഇവയിലടങ്ങിയിരിക്കുന്ന ബീറ്റ കെരാട്ടിൻ തന്നെ ഗുണകരമാകുന്നത്. അതുപോലെ വൈറ്റമിൻ-സി, ഇ, സിങ്ക്, കോപ്പര്‍ എന്നിവയുടെയെല്ലാം നല്ല സ്രോതസാണ് ആപ്രിക്കോട്ട്. ഇവയെല്ലാം കണ്ണിനെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാൻ സഹായകമാണ്. 

മൂന്ന്...

ബ്രൊക്കോളി: ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇതും കണ്ണിന് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന 'ലൂട്ടിൻ' എന്ന ആന്‍റി ഓക്സിഡന്‍റാണ് കണ്ണിന് ഗുണകരാകുന്നത്. ഇതിന് പുറമെ വൈറ്റമിന്‍-സി, ബീറ്റ കെരാട്ടിൻ , സീക്സാന്തിൻ എന്നീ ഘടകങ്ങളെല്ലാം ബ്രൊക്കോളിയെ കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന മികച്ച ഭക്ഷണമാക്കുന്നു. 

നാല്...

സ്ട്രസ് ഫ്രൂട്ട്സ്: സിട്രസ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന വിഭാഗം പഴങ്ങളും കണ്ണിന് ഏറെ നല്ലതാണ്. പ്രധാനമായും വൈറ്റമിന്‍-സി ആണ് ഇവയിലടങ്ങിയിരിക്കുന്നത്. ഇതിന് പുറമെ ലൂട്ടിൻ, സീക്സാന്തിൻ എന്നിവയും സിട്രസ് ഫ്രൂട്ട്സിലടങ്ങിയിരിക്കുന്നു. ഓറഞ്ച്, ബെറികള്‍, നാരങ്ങ എന്നിവയെല്ലാം സിട്രസ് ഫ്രൂട്ട്സ് ഇനത്തില്‍ പെടുന്നവയാണ്. 

അഞ്ച്...

ഫ്ലാക്സ് സീഡ്സ് : വളരെ 'ഹെല്‍ത്തി'യായൊരു സീഡ് ആണ് ഫ്ളാക്സ് സീഡ്സ്. ഇവ ഒമേഗ-3- ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ്. ഇത് കണ്ണിലെ നാഡികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. 

ആറ്...

ബദാമും വാള്‍നട്ട്സും: ഒരുപാട് ആരോഗ്യഗുണങ്ങളുള്ള നട്ട്സാണ് ബദാമും വാള്‍നട്ട്സും. ഇവയിലടങ്ങിയിരിക്കുന്ന സിങ്ക്- വൈറ്റമിന്‍- ഇ എന്നിവയാണ് കണ്ണിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്.

Also Read:- നിസാരമെന്ന് കരുതുന്ന ഈ പ്രശ്നം നിങ്ങളുടെ കാഴ്ചയെ നശിപ്പിക്കാം

click me!