Healthy Drink : ഈ വേനൽചൂടിൽ മനസും ശരീരവും തണുപ്പിക്കാൻ ഒരു ഹെൽത്തി ജ്യൂസ്

Web Desk   | Asianet News
Published : Apr 03, 2022, 12:00 PM ISTUpdated : Apr 03, 2022, 12:02 PM IST
Healthy Drink : ഈ വേനൽചൂടിൽ മനസും ശരീരവും തണുപ്പിക്കാൻ ഒരു ഹെൽത്തി ജ്യൂസ്

Synopsis

വെള്ളം കുടിക്കാതിരിക്കുന്നത് നിര്‍ജലീകരണം, ക്ഷീണം എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ആഹാരകാര്യത്തിലും ഏറെ ശ്രദ്ധിക്കേണ്ട സമയമാണിതെന്നും ന്യൂട്രീഷനിസ്റ്റ്  ലവ്‌നീത് ബത്ര പറഞ്ഞു. പോഷകങ്ങള്‍ ഏറെ അടങ്ങിയ, ജലാംശം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണമെന്ന് അവർ പറയുന്നു.

വേനൽക്കാലത്ത് മനസും ശരീരവും തണുപ്പിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. ഈ സമയം പുറത്തിറങ്ങുമ്പോൾ വെയിൽ അധികം ഏൽക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

വെള്ളം കുടിക്കാതിരിക്കുന്നത് നിർജലീകരണം, ക്ഷീണം എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ആഹാരകാര്യത്തിലും ഏറെ ശ്രദ്ധിക്കേണ്ട സമയമാണിതെന്നും ന്യൂട്രീഷനിസ്റ്റ്  ലവ്‌നീത് ബത്ര പറഞ്ഞു. പോഷകങ്ങൾ ഏറെ അടങ്ങിയ, ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണമെന്ന് അവർ പറയുന്നു.

ഈ വേനൽക്കാലത്ത് പോഷകങ്ങൾ അടങ്ങിയ ഒരു പാനീയം പരിചയപ്പെടുത്തിയിരിക്കുകയാണ് ലവ്‌നീത് ബത്ര തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ. വളരെ എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാവുന്ന ഒരു പാനീയമാണ് ഇതെന്നും അവർ പറഞ്ഞു. ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഈ പാനീയം ആന്റിഓക്‌സിഡന്റുകളാൽ സമൃദ്ധമാണെന്നും ലവ്‌നീത് പറഞ്ഞു. ഇനി എങ്ങനെയാണ് ഈ പാനീയം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

വെള്ളരിക്ക   2 എണ്ണം(തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്)
പുതിന ഇല   കാൽകപ്പ്
നാരങ്ങാ നീര് ഒരു ടീസ്പൂൺ
വെള്ളം           രണ്ട് കപ്പ്

തയ്യാറാക്കുന്ന വിധം...

വെള്ളരിക്ക, പുതിന ഇല, വെള്ളം, നാരങ്ങാ നീര് എന്നിവ മിക്‌സിയിൽ നന്നായി അരച്ചെടുക്കുക. ഈ കൂട്ട് അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഒരു ഗ്ലാസിൽ ഐസ് ക്യൂബുകൾ ഇട്ടശേഷം ഇതിലേക്ക് നേരത്തെ അരിച്ച് വെച്ചിരിക്കുന്ന വെള്ളരിക്ക ജ്യൂസ് ഒഴിച്ചുകൊടുക്കുക. 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍