ഗ്രീൻ ടീ കുടിച്ചാൽ ശരീരഭാരം കുറയുമോ?

Published : Oct 27, 2026, 04:51 PM IST
green tea

Synopsis

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ. വിറ്റാമിൻ ഇ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ശരീരത്തെ സംരക്ഷിക്കുകയും വിവിധ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുന്നു.

ഏറ്റവും പ്രചാരമുള്ള ആരോഗ്യ പാനീയങ്ങളിലൊന്നായി ഗ്രീൻ ടീ മാറിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ധാരാളം ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും ശരീരത്തിന് ഒട്ടേറെ ഗുണങ്ങൾ നൽകുന്നു. ഗ്രീൻ ടീ ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയുന്ന പ്രക്രിയയെ (fat burning) ത്വരിതപ്പെടുത്തുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള വിറ്റാമിനുകളും ധാതുക്കളും, ഒപ്പം കുറഞ്ഞ കലോറിയും, ശരീരത്തിന്റെ മെറ്റബോളിസത്തെ മെച്ചപ്പെടുത്തുകയും ഊർജ്ജം ചെലവഴിക്കാനുള്ള ശരീരത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുന്നതിനായി, ഗ്രീൻ ടീ കുടിക്കുന്നതിനൊപ്പം കൃത്യമായ വ്യായാമവും സമീകൃതാഹാരവും ശീലമാക്കുക. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ.

വിറ്റാമിൻ ഇ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ശരീരത്തെ സംരക്ഷിക്കുകയും വിവിധ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുന്നു. കൂടാതെ, ഇതിൽ അടങ്ങിയിരിക്കുന്ന 'കാറ്റെച്ചിനുകൾ' എന്ന ഘടകം ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാനും, അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഒരു ഉത്തേജകമായി പ്രവർത്തിക്കുന്നു. കൊഴുപ്പ് എരിച്ചുകളയാനും വ്യായാമ പ്രകടനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാറ്റെക്കിനുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ കൊഴുപ്പ് എരിച്ചുകളയാനും ശരീരത്തിന്റെ മെറ്റബോളിസം (ഉപാപചയ നിരക്ക്) വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ഗ്രീൻ ടീയിൽ കലോറി വളരെ കുറവാണ്. അതിനാൽ വൈകുന്നേരത്തെ ലഘുഭക്ഷണങ്ങൾക്കൊപ്പം ഗ്രീൻ ടീ ഉൾപ്പെടുത്താവുന്നതാണ്. ഗ്രീൻ ടീ മെറ്റബോളിക് നിരക്ക് ഉയർത്താനും, കൊഴുപ്പ് വിഘടനം വർദ്ധിപ്പിക്കാനും, ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ശേഷം ഗ്രീൻ ടീ കുടിക്കുന്നത് ഏറെ നല്ലതാണ്. ഗ്രീൻ ടീ മെറ്റബോളിസം വേഗത്തിലാക്കുകയും, അതുവഴി ഭക്ഷണം നന്നായി ദഹിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

റാ​ഗി കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ
ചോക്ലേറ്റ് ടെഡി ബിയറും ലോലിപ്പോപ്പും റെഡി ; സ്വിറ്റ്‌സർലൻഡിലെ ലിൻഡ്റ്റ് ഫാക്ടറി സന്ദർശിച്ച അനുഭവം പങ്കുവച്ച് ഇന്ത്യൻ ദമ്പതികൾ