നല്ല കിടിലൻ രുചിയെന്ന് വ്ലോഗർ ; പുഴുക്കളെ ജീവനോടെ കഴിക്കുന്ന വീഡിയോ വെെറൽ

Published : Oct 22, 2026, 02:19 PM IST
worm

Synopsis

ബൗളിൽ ജീവനോടെ നീങ്ങുന്ന പുഴുക്കളെ കണ്ടപ്പോൾ ആദ്യ വ്ലോഗറൊന്ന് മടിച്ചെങ്കിലും പിന്നീട് ധൈര്യം സംഭരിച്ചുകൊണ്ട് പുഴുവിനെ തിന്ന് ഇറക്കുകയായിരുന്നു. താൻ കരുതിയതിലും മികച്ച രുചിയാണ് ഈ വിഭവത്തിനുള്ളതെന്നും ആൻഡി പറഞ്ഞു.

വ്യത്യസ്തമായ ഭക്ഷണവിഭവങ്ങൾക്ക് പേരുകേട്ട വിയറ്റ്‌നാമിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നു. 'കോക്കനട്ട് വേം' (തെങ്ങിൽ കാണപ്പെടുന്ന പുഴു) എന്ന പുഴുക്കളെ ജീവിനോടെ കഴിക്കുന്നത് വീഡിയോയിൽ കാണാം. ഈ പുഴുക്കളെ പലപ്പോഴും വെണ്ണയോ മാവോ ചേർത്ത് പാകം ചെയ്യാറുണ്ട്. എന്നാൽ ചിലർ ഇവയെ ജീവനോടെ, എരിവുള്ള സോസിനൊപ്പം കഴിക്കാറുമുണ്ട്.

ഇൻസ്റ്റാഗ്രാമിൽ വ്ലോഗറായ ആൻഡി ഇങ്ങനെ പറഞ്ഞു: "ഞാൻ ഇപ്പോൾ വിയറ്റ്‌നാമിൽ എത്തിയിരിക്കുകയാണ്. ഇവിടെ എത്തിയ ഉടൻ തന്നെ ഞാൻ കഴിക്കാൻ പോകുന്നത് ജീവനുള്ള 'കോക്കനട്ട് വേം' (തെങ്ങിൽ കാണുന്ന പുഴു) ആണ്. ഇതൊരു വിയറ്റ്‌നാമീസ് വിഭവമാണ്. ഇതിനെ 'കോക്കനട്ട് വേം' എന്ന് വിളിക്കുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ ഇതൊരു വണ്ടിന്റെ ലാർവയാണെന്ന് വ്ലോഗറായ ആൻഡി പറയുന്നു.

എല്ലാ ഫുഡ് റിവ്യൂവർമാരെയും ഞാൻ വെല്ലുവിളിക്കുന്നു. നിങ്ങളൊരു യഥാർത്ഥ ഫുഡ് റിവ്യൂവർ ആണെങ്കിൽ, ഇതൊന്നു ചെയ്തു നോക്കൂ," ആൻഡി കൂട്ടിച്ചേർത്തു. ബൗളിൽ ജീവനോടെ നീങ്ങുന്ന പുഴുക്കളെ കണ്ടപ്പോൾ ആദ്യ വ്ലോഗറൊന്ന് മടിച്ചെങ്കിലും പിന്നീട് ധൈര്യം സംഭരിച്ചുകൊണ്ട് പുഴുവിനെ തിന്ന് ഇറക്കുകയായിരുന്നു. താൻ കരുതിയതിലും മികച്ച രുചിയാണ് ഈ വിഭവത്തിനുള്ളതെന്നും ആൻഡി പറഞ്ഞു.

തലയോടുകൂടിത്തന്നെ കഴിക്കുമ്പോൾ നല്ലൊരു 'ക്രഞ്ച്' (കടിക്കുമ്പോൾ കിട്ടുന്ന മൊരിഞ്ഞ അനുഭവം) കൂടി ലഭിക്കുന്നുണ്ട്. ഫിഷ് സോസും ചേരുമ്പോൾ രുചി കൂടുകയാണെന്നും ആൻഡി പറഞ്ഞു. ഞാൻ വിയറ്റ്‌നാമിൽ വന്നപ്പോൾ ഇത് പരീക്ഷിച്ചിട്ടുണ്ട്. സാൽമൺ മുട്ടകളുടെ രുചിയായിരുന്നുവെന്ന് മറ്റൊന്നാൾ കമന്റ് ചെയ്തു. പുഴുക്കളെ കൊന്ന ശേഷം കഴിക്കുവെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ ലഭിക്കുന്ന 6 ആരോ​ഗ്യ​ഗുണങ്ങൾ
അസിഡിറ്റിയാണോ പ്രശ്നം? ഈ ആറ് ഭക്ഷണങ്ങൾ പതിവായി കഴിച്ചോളൂ