
ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധിവും. ചോക്ലേറ്റ് കൊണ്ടുള്ള വിഭവങ്ങൾ എല്ലാർക്കും ഏറെ ഇഷ്ടമാണ്. സ്വിറ്റ്‌സർലൻഡിലെ ലിൻഡ്റ്റ് (Lindt) ഫാക്ടറി സന്ദർശിച്ച അനുഭവം ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റർമാരായ പ്രിയയും സിദും വീഡിയോയിൽ പറയുന്നു. സൂറിച്ചിലെ പ്രശസ്തമായ 'ലിൻഡ്റ്റ് ഹോം ഓഫ് ചോക്ലേറ്റിൽ' (Lindt Home of Chocolate) വച്ച് ചോക്ലേറ്റ് നിർമ്മിച്ച അനുഭവം, ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെ ഇവർ വിവരിക്കുന്നു.
ചോക്ലേറ്റ് ഫാക്ടറിയിലേക്ക് അവർ യാത്ര ചെയ്യുന്നതും, അവിടെ എത്തിയപ്പോൾ അവർക്ക് ടിക്കറ്റുകൾ ലഭിക്കുന്നതും വീഡിയോയിൽ കാണാം. ചോക്ലേറ്റ് നിർമ്മിക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് മുൻപായി അവർക്ക് ഏപ്രണുകളും ഷെഫ് തൊപ്പികളും ഗ്ലൗസുകളും നൽകുന്നുണ്ട്.
ഞങ്ങൾ വാതിലുകൾ തുറന്ന് അകത്തേക്ക് കടന്നു, കൈയുറകൾ ധരിച്ചു. അവിടെയുണ്ടായിരുന്ന ഓരോ മേശപ്പുറത്തും രണ്ട് വലിയ പാത്രങ്ങൾ ഉണ്ടായിരുന്നു. ഒന്നിൽ മിൽക്ക് ചോക്ലേറ്റും മറ്റൊന്നിൽ ഡാർക്ക് ചോക്ലേറ്റും. സത്യം പറഞ്ഞാൽ, തല അതിനുള്ളിലേക്ക് മുക്കി ചോക്ലേറ്റ് കഴിച്ചാലോ എന്ന് എനിക്ക് തോന്നിപ്പോയി, പക്ഷേ തീർച്ചയായും ഞാനങ്ങനെ ചെയ്തില്ലെന്ന് പ്രിയ പറയുന്നു.
അലങ്കാരത്തിനായി ആ ദമ്പതികൾക്ക് ചെറിയ ടെഡി ബിയർ രൂപത്തിലുള്ള അച്ചുകൾ നൽകി. ചോക്ലേറ്റ് ഒഴിക്കുന്നതിന് മുൻപ്, ആ അച്ചിൽ ഞാനും സിദും ഞങ്ങളുടെ പേരുകൾ എഴുതിവച്ചു. ഒരു ഷെഫ് ചോക്ലേറ്റ് ഉപയോഗിച്ച് എങ്ങനെ രൂപം നൽകണമെന്ന് കാണിച്ചുതന്നു. പിന്നീട് ഞങ്ങളുടെ ഊഴമായി. ഒരു കാന്തം പോലെ അച്ചിന്റെ ഇരുവശങ്ങളും ഞങ്ങൾ ചേർത്തു വെച്ചു. അതിനുശേഷം അതിനുള്ളിൽ ചോക്ലേറ്റ് നിറച്ചു., വളരെ രസകരമായ അനുഭവമായിരുന്നുവെന്ന് പ്രിയ പറഞ്ഞു.
മോൾഡുകൾ തയ്യാറാക്കിയ ശേഷം ആ ദമ്പതികൾ അവ 20 മിനിറ്റ് നേരം ഫ്രീസറിൽ വച്ചു. അതിനിടയിൽ, അവർ ലോലിപോപ്പുകൾ ഉണ്ടാക്കി അലങ്കരിക്കുകയും ചെയ്തു. 20 മിനിറ്റിനു ശേഷം ചോക്ലേറ്റ് ടെഡി ബിയർ തയ്യാറായി. അവ വളരെ മികച്ച രീതിയിൽ ലഭിക്കുകയും ചെയ്തുവെന്നും ദമ്പതികൾ പറയുന്നു. കൂടാതെ, കഫേ മുഴുവൻ ചുറ്റിക്കാണിക്കുകയും, അവിടുത്തെ ലോകപ്രശസ്തമായ ഹോട്ട് ചോക്ലേറ്റും സൂപ്പും, കൂടാതെ ചീസ് നിറച്ച സാൻഡ്‌വിച്ചും കഴിക്കുകയും ചെയ്തുവെന്നും അവർ പറഞ്ഞു. ചോക്ലേറ്റ് ടെഡി ബിയർ നന്നായിയിട്ടുണ്ടെന്ന് ഒരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തു.