
ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. പല കാരണങ്ങള്‍ കൊണ്ടും കരളിന്‍റെ പ്രവര്‍ത്തനം മോശമാകാം. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.
1. കോഫി
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കോഫി പതിവായി കുടിക്കുന്നത് നിരവധി കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.
2. ഗ്രീന്‍ ടീ
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
3. ബീറ്റ്റൂട്ട് ജ്യൂസ്
ആന്‍റി ഓക്സിഡന്റുകളും നൈട്രേറ്റുകളും അടങ്ങിയ ബീറ്റ്റൂട്ട് കരളിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന പച്ചക്കറിയാണ്. രക്തചംക്രമണം മെച്ചപ്പെടുത്താനും ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
4. നാരങ്ങാ വെള്ളം
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം കുടിക്കുന്നതും കരളിലെ വിഷാംശങ്ങളെ നീക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
5. നെല്ലിക്കാ ജ്യൂസ്
നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
6. മഞ്ഞള്‍ ചായ
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള മഞ്ഞൾച്ചായ കുടിക്കുന്നതും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.