
രാത്രിയിൽ നന്നായി ഉറങ്ങിയാൽ മാത്രമേ അടുത്ത ദിവസം നിങ്ങൾക്ക് ഊർജ്ജത്തോടെ നിൽക്കാൻ സാധിക്കുകയുള്ളു. തോന്നുന്ന ഭക്ഷണങ്ങളൊക്കെയും നമ്മൾ കഴിക്കാറുണ്ട്. എന്നാൽ ഉറങ്ങുന്നതിന് മുമ്പ് ചിലതരം ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് തടസ്സമാകും. അവ ഏതൊക്കെയാണെന്ന് അറിയാം.
മിക്ക ആളുകൾക്കും ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമാണ്. ചോക്ലേറ്റിൽ കഫീൻ അടങ്ങിയിട്ടുണ്ട്. രാത്രി ഇത് കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തിന് തടസ്സമാകുന്നു. ബ്ലഡ് ഷുഗർ അളവിൽ മാറ്റം വരാനും ഇത് കാരണമാകാറുണ്ട്. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും കഴിക്കാൻ ശ്രദ്ധിക്കണം.
കഫീൻ അടങ്ങിയ ചായയും കോഫിയും ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഒഴിവാക്കാം. ഇത് നിങ്ങളുടെ നല്ല ഉറക്കത്തിന് തടസ്സമാകുന്നു. അതിനാൽ ഇത്തരം സാധനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
3. ചീസ്
ചീസ് അടങ്ങിയ ഭക്ഷണങ്ങളും ഉറക്കത്തിന് തടസ്സമുണ്ടാക്കുന്നവയാണ്. നെഞ്ചെരിച്ചിലും ദഹന പ്രശ്നങ്ങളും ഉണ്ടാവാൻ ഇത് കാരണമാകാറുണ്ട്. അതിനാൽ ഉറങ്ങുന്നതിന് മുമ്പ് ചീസ് ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.
4. സിട്രസ് പഴങ്ങൾ
ഉറങ്ങുന്നതിന് തൊട്ട് മുമ്പ് സിട്രസ് പഴങ്ങൾ കഴിക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാവാനും നിങ്ങളുടെ ഉറക്കത്തിന് തടസ്സം ഉണ്ടാവാനും കാരണമാകുന്നു.
5. ഐസ്ക്രീം
എപ്പോൾ വേണമെങ്കിലും കഴിക്കുന്ന ഒന്നാണ് ഐസ്ക്രീം. ഇതിന് പ്രത്യേക സമയമൊന്നും ഇല്ലെങ്കിലും ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്നത് ഒഴിവാക്കാം. ഇത് ഉറക്കത്തിന് തടസ്സമാകുന്നു.