പല്ലുകളെയും എല്ലുകളെയും ബലമുള്ളതാക്കാൻ റാഗി ലഡ്ഡു ; സിമ്പിൾ റെസിപ്പി

Published : Feb 20, 2026, 02:45 PM IST
ragi laddu

Synopsis

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന റാ​ഗി ലഡ്ഡു ഇനി എളുപ്പം തയ്യാറാക്കാം.

ഇന്ത്യയിൽ വളരെ സുലഭമായി ലഭിക്കുന്ന ധാന്യമാണ് റാഗി. കേരളത്തിൽ റാഗി ഉൽപാദനം കുറവാണെങ്കിലും, ചെറിയ കുട്ടികൾക്ക് റാഗി കുറുക്കി കൊടുക്കുന്നത് പതിവാണ്. കുറുക്കായും, റാഗി ഇഡ്ഡലിയായും, റാഗി അടയുമെല്ലാം തയ്യാറാക്കാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന റാ​ഗി ലഡ്ഡു ഇനി എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകൾ

റാ​ഗി 1 കപ്പ് ( നന്നായി പൊടിച്ചത്)

ശർക്കര 1 കപ്പ്

നെയ്യ് കാൽ കപ്പ്

നട്സ് കാൽ കപ്പ് ( പൊടിച്ചത്)

ഏലയ്ക്ക പൊടിച്ചത് 2 സ്പൂൺ‌

തയ്യാറാക്കുന്ന വിധം

ആദ്യം പൊടിച്ച് വച്ചിരിക്കുന്ന ശർക്കര പാനിൽ നന്നായി ചൂടാക്കി ലൂസാക്കി എടുക്കുക. ശേഷം ശർക്കര പാനീയും റാ​ഗി പൊടിയും ചേർത്ത് മിക്സ് ചെയ്തെടുക്കുക. ശേഷം ഒരു പാനിൽ നെയ്യ് ഒഴിച്ച് നട്സ്, ഏലയ്ക്ക എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം ഇത് റാ​ഗി മാവിലേക്ക് ഇടുക. ശേഷം ചെറിയ ഉരുളകളാക്കി എടുക്കുക. റാ​ഗി ലഡ്ഡു തയ്യാറായി.

 

 

PREV
Read more Articles on
click me!

Recommended Stories

വഴുതനങ്ങ സൂപ്പറാണ്, ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്
ദിവസവും ഓട്സ് കഴിക്കുന്നവരാണോ നിങ്ങൾ?