Health Tips: ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇതാ ഏഴ് വഴികള്‍

Published : Aug 27, 2025, 08:49 AM IST
cholesterol

Synopsis

കൊളസ്ട്രോള്‍ ഉയരാതെ നോക്കേണ്ടത് ഏറെ പ്രധാനമാണ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോളിന്‍റെ ഉയർന്ന അളവ് ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാം. അതിനാല്‍ കൊളസ്ട്രോള്‍ ഉയരാതെ നോക്കേണ്ടത് ഏറെ പ്രധാനമാണ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. അനാരോഗ്യകരമായ കൊഴുപ്പ് ഒഴിവാക്കുക

അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസിഡ് ഭക്ഷണങ്ങള്‍ എന്നിവ കൊളസ്ട്രോള്‍ അളവിനെ കൂട്ടിയേക്കാം. റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും പരമാവധി കുറയ്ക്കുക.

2. മധുരവും എണ്ണയും ഒഴിവാക്കുക

മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. കാരണം ഇവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.

3. ആരോഗ്യകരമായ കൊഴുപ്പ് ഉള്‍പ്പെടുത്തുക

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി ബദാം, കശുവണ്ടി, അവക്കാഡോ തുടങ്ങിയവ കഴിക്കാം.

4. ആരോഗ്യകരമായ ശരീരഭാരം

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പ്രധാനമാണ്.

5. വ്യായാമം

വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള പ്രധാന മര്‍ഗമാണ്.

6. പുകവലിയും മദ്യപാനവും

പുകവലിയും മദ്യപാനവും പരമാവധി ഒഴിവാക്കുക.

7. സ്ട്രെസ് കുറയ്ക്കുക

സ്ട്രെസും കുറയ്ക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

 

PREV
Read more Articles on
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍