
മോമോസ് രുചികരവും വ്യത്യസ്തവുമായൊരു പലഹാരമാണ്. എന്നാൽ അൽപം വ്യത്യസ്ത രീതിയിലും രൂപത്തിലുള്ള ഒരു മോമോസ് കണ്ടാലോ. പെട്ടെന്ന് കണ്ടാൽ മീനാണെന്ന് തോന്നും. എന്നാൻ മീനല്ല. മീനിന്റെ അതേ ആകൃതിയിലുള്ള മോമോസ്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായി നിൽക്കുന്ന ഒന്നാണ് ഈ ഫിഷ് മോമോസ്. mampi_debdas എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ ഫിഷ് മോമോസ് തയ്യാറാക്കിയത് കണ്ട് ഭർത്താവ് ഞെട്ടി പോയെന്ന് വീഡിയോയിൽ യുവതി പറയുന്നുണ്ട്. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണെന്ന് അവർ കൂട്ടിച്ചേർത്തു. കത്തിയുടെ പിൻഭാഗം ഉപയോഗിച്ച് വാലുകൾ രൂപകൽപ്പന ചെയ്യുന്നത് വീഡിയോയിൽ കാണാം.
കണ്ണുകൾക്ക് മുഴുവൻ കറുത്ത കുരുമുളക് ഉപയോഗിക്കുക, ടൂത്ത്പിക്ക് ഉപയോഗിച്ച് വായ രൂപപ്പെടുത്തുക. മീൻ മോമോസ് വളരെ ഭംഗിയായിയിട്ടുണ്ടെന്നും രുചികരമാണെന്ന അഭിപ്രായം ഭർത്താവ് പറഞ്ഞതായി യുവതി പറയുന്നു. നിരവധി പോസ്റ്റീവ് കമന്റുകളാണ് വീഡിയോയ്ക്ക് താഴേ ഇപ്പോൾ വരുന്നത്. ഇത് വളരെ പ്രൊഫഷണലായി കാണപ്പെടുന്നു. വളരെ മനോഹരമാണെന്ന് ഒരാൾ കമന്റ് ചെയ്തു. "ആഹാ... ഭംഗിയായി ചെയ്തിരിക്കുന്നു. നിങ്ങൾക്ക് എങ്ങനെയാണ് ഇത്രയും മികച്ച ആശയങ്ങൾ ലഭിക്കുന്നത്?" മറ്റൊരാൾ കമന്റ് ചെയ്തു.