Latest Videos

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും ഈ അഞ്ച് ഭക്ഷണങ്ങള്‍...

By Web TeamFirst Published Aug 10, 2020, 2:01 PM IST
Highlights

സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ അടുക്കളയില്‍ തന്നെ ലഭ്യമാണ്. 

കൊറോണക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരവധി വിദ​ഗ്ധർ പറഞ്ഞിട്ടുണ്ട്. സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ അടുക്കളയില്‍ തന്നെ ലഭ്യമാണ്. അവയിൽ ചിലത് പരിചയപ്പെടുത്തുകയാണ് സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റായ റുജുത ദിവേകര്‍. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ബദാം പോലുള്ള നട്സ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും എന്നാണ് റുജുത ദിവേകര്‍ അഭിപ്രായപ്പെടുന്നത്.  ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ ഇവ രാവിലെ കഴിക്കുന്നത്  ആരോഗ്യത്തിന് നല്ലതാണ്.  പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയെ തടയാനും ഒരു പരിധി വരെ നട്സിന് കഴിയുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

രണ്ട്...

വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയ റാഗ്ഗിയാണ് ഈ പട്ടികയിലെ രണ്ടാമന്‍. ഉച്ചഭക്ഷത്തില്‍ ഇവ നിങ്ങള്‍ക്ക് ഉള്‍പ്പെടുത്താം. 

മൂന്ന്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക, നാരങ്ങ എന്നിവ അച്ചാറാക്കി കഴിക്കാം. 

നാല്...

പ്രോട്ടീന്‍ ധാരാളം അടങ്ങിയ അരി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണെന്നും റുജുത പറയുന്നു. പെട്ടെന്ന് ഇവ ദഹിക്കുകയും ചെയ്യും. 

അഞ്ച്...

നമ്മുടെ പ്രതിരോധ ശേഷിക്കു കൂടുതൽ കരുത്തു പകരുന്ന ഒരു പാനീയമാണ് ടർമറിക് മിൽക്ക്. ആരോഗ്യവും രോഗപ്രതിരോധ ശേഷിയും ഇവ നല്‍കും. അതിനായി പാലില്‍ അല്‍പ്പം മഞ്ഞളിട്ട് രാത്രി ഉറങ്ങുന്നതിന് മുന്‍പ് കുടിക്കാം. 

 

Also Read: പ്രതിരോധശേഷി കൂട്ടാന്‍ ഇതാ ഒരു എളുപ്പ വഴി...

കൊവിഡ്; പ്രതിരോധശേഷി കൂട്ടാന്‍ ഈ ആറ് ഭക്ഷണങ്ങള്‍ സഹായിക്കും...

click me!