
രാവിലെയുള്ള ശീലങ്ങളെ ആശ്രയിച്ചാണ് നമ്മുടെ ഒരു ദിവസത്തെ ആരോഗ്യത്തെ വിലയിരുത്താൻ ആവുക. ചായ, ചൂട് വെള്ളം തുടങ്ങി രാവിലെ കഴിക്കുന്നതെന്തും നമ്മുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. പ്രത്യേകിച്ചും പ്രമേഹം ഉള്ളവർ രാവിലെയുള്ള ചിട്ടകളിൽ മാറ്റം വരുത്തേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും, ഹോർമോൺ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും, നല്ല ഊർജ്ജം ലഭിക്കാനുമെല്ലാം കരൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രമേഹത്തെ നിയന്ത്രിക്കാനും കരളിന്റെ ആരോഗ്യം പിന്തുണയ്ക്കാനും ഈ പാനീയങ്ങൾ കുടിക്കൂ.
ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ പിന്തുണയ്ക്കുകയും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും 2 കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ശീലമാക്കാം. ശരീരഭാരം നിയന്ത്രിക്കാനും ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്.
ചെറുചൂട് വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് കരളിന്റെ സ്വാഭാവിക ശുദ്ധീകരണത്തെ പിന്തുണയ്ക്കുന്നു. നാരങ്ങയിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ അടിഞ്ഞുകൂടിയ വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്‌റൂട്ടിൽ കരളിനെ സംരക്ഷിക്കുന്ന നിരവധി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ആഴ്ച്ചയിൽ 3 തവണയെങ്കിലും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ശീലമാക്കാം.
ആപ്പിൾ സിഡർ വിനാഗിരി
ആപ്പിൾ സിഡർ വിനാഗിരിയിൽ അസെറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും കരളിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനാഗിരി ചേർത്ത് കുടിച്ചാൽ മതി.
മഞ്ഞൾ വെള്ളം
ദിവസവും രാവിലെ മഞ്ഞൾ വെള്ളം കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും പ്രമേഹത്തെ തടയാനും സഹായിക്കുന്നു. മഞ്ഞളിൽ കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റി ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ കരളിൽ അടിഞ്ഞുകൂടിയ വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.