പ്രഭാതഭക്ഷണത്തിന് പഴുത്ത പപ്പായ കഴിക്കുന്നതിന്റെ 5 ഗുണങ്ങൾ ഇതാണ്

Published : Dec 23, 2025, 09:38 PM IST
papaya

Synopsis

രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതിരിക്കുന്നത് കൊണ്ട് തന്നെ രാവിലെ വയറിൽ അസിഡിറ്റി ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ പപ്പായയിൽ അടങ്ങിയിരിക്കുന്ന ഫൈബറും ജലാംശവും അസിഡിറ്റിയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

പ്രഭാതഭക്ഷണത്തെ ആശ്രയിച്ചാണ് ഒരു ദിവസത്തെ മുഴുവൻ ആരോഗ്യവും ഉണ്ടാകുന്നത്. അതിനാൽ തന്നെ പോഷക ഗുണമുള്ള ഭക്ഷണമാകണം രാവിലെ കഴിക്കേണ്ടത്. പഴുത്ത പപ്പായ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇതാണ്.

1.ദഹനത്തെ മെച്ചപ്പെടുത്തുന്നു

പഴുത്ത പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഉറക്കത്തിനുശേഷം ദഹനം മന്ദഗതിയിലാകുന്നതിനാൽ തന്നെ രാവിലെ പപ്പായ കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. അതേസമയം വറുത്തതും അല്ലാത്തതുമായ ഭക്ഷണങ്ങൾ രാവിലെ കഴിക്കുമ്പോൾ വയറിന് അസ്വസ്ഥതകൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

2. അസിഡിറ്റി നിയന്ത്രിക്കുന്നു

രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതിരിക്കുന്നത് കൊണ്ട് തന്നെ രാവിലെ വയറിൽ അസിഡിറ്റി ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ പപ്പായയിൽ അടങ്ങിയിരിക്കുന്ന ഫൈബറും ജലാംശവും അസിഡിറ്റിയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

3. ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

പപ്പായയിൽ ധാരാളം വിറ്റാമിൻ സിയും ബീറ്റ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതിനാൽ തന്നെ ദിവസവും പപ്പായ കഴിക്കുന്നത് ശീലമാക്കാം.

4. കലോറി വളരെ കുറവാണ്

പഴുത്ത പപ്പായയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ സ്വാഭാവിക മധുരവും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് മധുരമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനും വിശപ്പ് ഉണ്ടാവുന്നതിനേയും ഇല്ലാതാക്കുന്നു.

5. കരളിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു

പപ്പായയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. രാവിലെ പപ്പായ കഴിക്കുന്നത് നിങ്ങൾക്ക് കൂടുതൽ ആരോഗ്യം ലഭിക്കാൻ സഹായിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വലിച്ചെറിയരുത്, അറിയാം നാരങ്ങ തോടിന്റെ 5 ആരോഗ്യ ഗുണങ്ങൾ
ബ്രേക്ഫാസ്റ്റിന് ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടുത്തുന്നതിന്റെ 6 ഗുണങ്ങൾ ഇതാണ്