
ഉപയോഗം കഴിഞ്ഞാൽ നാരങ്ങ തോട് ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ വലിച്ചെറിയുന്ന ഈ നാരങ്ങ തോടിന് നിരവധി ഗുണങ്ങളുണ്ട്. ഉപയോഗിക്കുന്നതിന് മുമ്പ് കഴുകിയാൽ മാത്രം മതി. നാരങ്ങ തോടിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
നാരങ്ങ തോടിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ എന്നിവയാണ് നാരങ്ങ തോടിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ.
സിട്രസ് പഴങ്ങളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി എന്നിവയാണ് നാരങ്ങ തോടിൽ അടങ്ങിയിട്ടുള്ളത്. ഇത് നല്ല ദഹനം ലഭിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
3. വായയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു
നാരങ്ങ തോടിൽ ധാരാളം ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വായയ്ക്കുള്ളിലെ അണുക്കളെ ഇല്ലാതാക്കുകയും വൃത്തി നിലനിർത്തുകയും മോണയുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
4. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
നാരങ്ങ തോടിൽ ബയോആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദത്തെയും കൊളസ്റ്ററോളിനെയും നിയന്ത്രിക്കുകയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
5. ക്യാൻസർ സാധ്യത കുറയ്ക്കുന്നു
ക്യാൻസർ സാധ്യത കുറയ്ക്കാനും നാരങ്ങ തോടിന് സാധിക്കും. ഇതിൽ ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.