
ആരോഗ്യമുള്ള ഡയറ്റ് ഉണ്ടെങ്കിൽ മാത്രമേ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളു. പോഷക മൂല്യം കൂടിയ പലതരം ഭക്ഷണങ്ങൾ നമ്മൾ കഴിക്കാറുണ്ട്. അതിലൊന്നാണ് തൈര്. ദഹനം മെച്ചപ്പെടുത്താനും, നല്ല ഉറക്കം ലഭിക്കാനും ശരീരഭാരം കുറയ്ക്കാനുമെല്ലാം തൈര് കഴിക്കുന്നത് നല്ലതാണ്. ദിവസവും രാത്രി തൈര് കഴിക്കുന്നത് ശീലമാക്കാം. പ്രധാന ഗുണങ്ങൾ ഇതാണ്.
രാത്രി സമയങ്ങളിൽ ദഹനം ശരിയായ രീതിയിൽ ഉണ്ടാവുകയില്ല. എന്നാൽ രാത്രി തൈര് കഴിക്കുന്നത് കുടലിന്റെ പ്രവർത്തനങ്ങൾ പിന്തുണയ്ക്കുകയും നല്ല ദഹനം ലഭിക്കാനും സഹായിക്കുന്നു.
നല്ല ഉറക്കം ലഭിക്കാൻ ദിവസവും തൈര് കഴിക്കുന്നത് നല്ലതാണ്. തൈരിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് സെറാടോണിൻ, മെലാടോണിൻ ഹോർമോണുകളെ ഉത്പാദിപ്പിക്കുകയും ഇത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
3. ശരീരഭാരം കുറയ്ക്കാം
തൈരിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും ഇതിൽ വളരെ കുറവാണ്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ഒരുങ്ങുന്നവരാണ് നിങ്ങൾ എങ്കിൽ ദിവസവും രാത്രി തൈര് കഴിക്കുന്നത് നല്ലതായിരിക്കും.
4. പ്രതിരോധശേഷി കൂട്ടുന്നു
പ്രതിരോധ ശേഷി കൂട്ടാനും തൈര് കഴിക്കുന്നത് നല്ലതാണ്. ഉറങ്ങുന്ന സമയത്താണ് ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നത്. അതേസമയം കുടലിന്റെ ആരോഗ്യം മെച്ചപ്പെട്ടാൽ മാത്രമേ പ്രതിരോധശേഷി കൂടുകയുള്ളു.
5. ശ്രദ്ധിക്കാം
തൈര് കഴിക്കുന്നത് ആരോഗ്യകരമാണെങ്കിലും ഇത് തണുത്ത ഭക്ഷണയിനത്തിൽപ്പെട്ടതാണ്. അതിനാൽ തന്നെ ആസ്മ, സൈനസ് തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ രാത്രിയിൽ തൈര് കഴിക്കുന്നത് ഒഴിവാക്കണം.