
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
2. സവാള ചെറുതായി അരിഞ്ഞത് അരക്കപ്പ്
3. തക്കാളി ചെറുതായി അരിഞ്ഞത്
4. പച്ചമുളക് ചെറുതായി അരിഞ്ഞത്
5. കറിവേപ്പില ചെറുതായി അരിഞ്ഞത്
6. കുരുമുളകുപൊടി ഒരു സ്പൂൺ
7. അരി രണ്ട് കപ്പ്
8. ഉഴുന്ന് അരക്കപ്പ്
9. ഉലുവ കാൽ കപ്പ്
10. ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
ദോശമാവ് തയ്യാറാക്കാൻ അരി, ഉഴുന്ന്, ഉലുവ എന്നിവ നന്നായി അരച്ച് എട്ടു മണിക്കൂർ വെയ്ക്കണം. മാവ് നന്നായി പാകപ്പെടാൻ വേണ്ടിയാണ് ഇങ്ങനെ വെയ്ക്കുന്നത്. അതുകഴിഞ്ഞ് മുട്ട പൊട്ടിച്ചൊഴിച്ചതിന് ശേഷം അതിലേക്ക് ആവശ്യത്തിന് കുരുമുളകുപൊടി, തക്കാളി, സവാള, കറിവേപ്പില, പച്ചമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം ദോശക്കല്ല് ചൂടാക്കാൻ വെയ്ക്കാം. ചൂടായതിനു ശേഷം തലേദിവസം അരച്ചുവെച്ച മാവ് ഒഴിക്കാം. അതിലേക്ക് മുട്ടയുടെ മിക്സ് ഒഴിച്ച് പരത്തി നന്നായി വേവിച്ചെടുത്താൽ മതി. രുചികരമായ മുട്ട ദോശ റെഡി.