
ആരോഗ്യകരമായ ഭക്ഷണ ക്രമീകരണത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പഴവർഗ്ഗങ്ങൾ. ദിവസവും പഴങ്ങൾ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു. ഇതിൽ ധാരാളം വിറ്റാമിനുകൾ, മിനറൽ, ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം കൂട്ടാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും പഴങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കും. എന്നാലിവ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷം പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ അസിഡിറ്റി ഉണ്ടാവാനും ഇത് ദഹനത്തേയും ബാധിക്കാൻ സാധ്യത കൂടുതലാണ്. അതേസമയം ഭക്ഷണത്തിന് മുമ്പ് പഴങ്ങൾ കഴിക്കുന്നത് വയർ നിറയാനും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയാനും സഹായിക്കുന്നു. ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് കഴിക്കുന്നതാണ് ഉചിതം.
പഴങ്ങൾ രാത്രിയിലും കഴിക്കാൻ സാധിക്കുമെങ്കിലും ഇത് ഉറക്കത്തിന് തടസ്സമുണ്ടാക്കാൻ സാധ്യതയുണ്ട്. കാരണം പഴങ്ങളിൽ പലതരം ആസിഡുകളും മറ്റു സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് മെലാടോണിന്റെ ഉത്പാദനത്തിന് തടസ്സമാവുകയും നല്ല ഉറക്കം ലഭിക്കാതെയും വരുന്നു.
3. പഴങ്ങൾ മിക്സ് ചെയ്യുന്നത്
എല്ലാത്തരം പഴങ്ങളും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യകരമല്ല. ഉദാഹരണത്തിന് നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ, വാഴപ്പഴം, അവോക്കാഡോ, മാങ്ങ, ആപ്പിൾ, പിയർ, ബെറീസ്, ചെറീസ് തുടങ്ങിയവ ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കാം. ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.