
ഹൃദയത്തിന്റെ ആരോഗ്യം ഇല്ലാതാവാനുള്ള പ്രധാന കാരണം കൊളെസ്റ്ററോളിന്റെ അളവ് അതിവേഗം വർദ്ധിക്കുന്നതാണ്. എന്നാൽ ശരിയായ ഭക്ഷണക്രമീകരണത്തിലൂടെ ഇത് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെയാണ് വിത്തുകളും. ഇതിൽ ധാരാളം നാരുകൾ, നല്ല കൊഴുപ്പ്, ഫൈറ്റോകെമിക്കലുകൾ എന്നിവയുണ്ട്. ഇത് കൊളെസ്റ്ററോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു.
ഫ്ലാക്സ് സീഡ് കുടലിലെ കൊളെസ്റ്ററോളിനെ ആഗിരണം ചെയ്ത് ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നു. ഇത് ദിവസവും കഴിക്കുന്നതിലൂടെ കൊളെസ്റ്ററോൾ പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. പുറംതോട് ദഹിക്കാത്തതിനാൽ ഫ്ലാക്സ് സീഡ് പൊടിച്ചത് മാത്രം ഉപയോഗിക്കുക. തൈര്, ഓട്സ് അല്ലെങ്കിൽ സ്മൂത്തികളിൽ നിങ്ങൾക്ക് ഇത് ചേർക്കാവുന്നതാണ്.
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്തതാണ് എള്ള്. എള്ളിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യമില്ലാത്തവയുടെ അളവ് കുറയ്ക്കുകയും ശരീരത്തിന് ആവശ്യമായവയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തത്തിലെ സമ്മർദ്ദം കുറയ്ക്കാനും എള്ള് കഴിക്കുന്നത് നല്ലതാണ്.
മത്തങ്ങ വിത്തുകൾ
മത്തങ്ങ വിത്തുകളിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ഹൃദയത്തിനും രക്തസമ്മർദ്ദ നിയന്ത്രണത്തിനും അത്യാവശ്യമാണ്. കൂടാതെ ഇതിൽ ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കൊളെസ്റ്ററോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ദിവസവും മത്തങ്ങ വിത്ത് കഴിക്കാൻ ശ്രദ്ധിക്കണം.
ചിയ സീഡ്
ചിയ സീഡ് ചെറുതാണെങ്കിലും ശക്തിയുള്ളതും നാരുകളാൽ സമ്പുഷ്ടവുമാണ്. ഇത് ദഹനത്തേ മെച്ചപ്പെടുത്തുകയും കൊളെസ്റ്ററോൾ ആഗിരണം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. പുഡ്ഡിംഗുകൾ, പാനീയങ്ങൾ, അല്ലെങ്കിൽ സാലഡ് എന്നിവയിൽ ചേർത്ത് കഴിക്കാവുന്നതാണ്. ഇത് ശരീരഭാരം കുറയ്ക്കാനും നല്ലതാണ്.