
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
2. ഉഴുന്ന് അരക്കപ്പ്
3. ഉലുവ കാൽ സ്പൂൺ
4. ഉപ്പ് ഒരു സ്പൂൺ
5. വെള്ളം ആവശ്യത്തിന്
6. സവാള ഒരു കപ്പ്
7. മല്ലിയില നാല് സ്പൂൺ
അരി, ഉഴുന്ന്, ഉലുവ എന്നിവ വെള്ളത്തിൽ കുതിർത്തതിനു ശേഷം നന്നായി അരച്ചെടുക്കണം. അതുകഴിഞ്ഞ് മാവ് പൊങ്ങി വരാൻ എട്ടുമണിക്കൂർ അടച്ചു വെയ്ക്കാം. ശേഷം ദോശക്കല്ലിലേക്ക് മാവ് ഒഴിച്ച് പരത്തിയതിനുശേഷം അതിലേക്ക് സവാള ചെറുതായി അരിഞ്ഞ് ഇട്ടുകൊടുക്കാം. ശേഷം എണ്ണ ഒഴിച്ച് അതിലേക്ക് മല്ലിയിലയും ചേർത്ത് രണ്ടു വശവും നന്നായി വേവിച്ചെടുത്താൽ മതി. രുചികരമായ ഒനിയൻ ദോശ തയ്യാർ.