ചൂട് കാലത്ത് നിർജ്ജലീകരണം തടയാൻ കുടിക്കേണ്ട പാനീയങ്ങൾ

Published : Mar 03, 2026, 10:17 AM IST
lemon with honey

Synopsis

ചൂട് സമയത്ത് വെള്ളം കുടിക്കാതെ വരുമ്പോൾ നിർജ്ജലീകരണം ഉണ്ടാവുകയും ഇത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്യും.

ഇനിയങ്ങോട്ട് ചൂട് കാലമാണ്. ജോലിക്കും വർക്ക് ഔട്ടിനുമൊക്കെ പോകുമ്പോൾ ആവശ്യത്തിനുള്ള വെള്ളം കുടിക്കാൻ പലരും മറന്നുപോകും. ചൂട് സമയത്ത് വെള്ളം കുടിക്കാതെ വരുമ്പോൾ നിർജ്ജലീകരണം ഉണ്ടാവുകയും ഇത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്യും. നിർജ്ജലീകരണം തടയാൻ ഈ പാനീയങ്ങൾ കുടിക്കൂ.

നാരങ്ങയും തേനും

സിംപിളായി വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന പാനീയമാണിത്. ഇത് നിർജ്ജലീകരണം തടയാൻ സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞൊഴിക്കാം. ശേഷം അതിലേക്ക് ഒരു സ്പൂൺ തേൻ കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്താൽ മതി. ദാഹം അകറ്റാൻ ഈ പാനീയം കുടിക്കാവുന്നതാണ്.

കരിക്കിൻ വെള്ളം

നിർജ്ജലീകരണം തടയാനും ചൂട് സമയത്ത് തണുപ്പ് ലഭിക്കാനും കരിക്കിൻ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ക്ഷീണം അകറ്റാനും കൂടുതൽ ഊർജ്ജം ലഭിക്കാനും സഹായിക്കുന്നു.

മോര്

ചൂട് സമയങ്ങളിൽ ദാഹം അകറ്റാൻ മോര് കുടിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ക്ഷീണം അകറ്റാനും നല്ല ഊർജ്ജം ലഭിക്കാനും സഹായിക്കുന്നു. ഉപ്പും ആവശ്യമായ ചേരുവകളും ചേർത്ത് ഇത് കുടിക്കാവുന്നതാണ്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

തണ്ണിമത്തൻ ജ്യൂസ്

ചൂട് സമയത്തെ ദാഹം അകറ്റാൻ തണ്ണിമത്തൻ ജ്യൂസായോ അല്ലാതെയോ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തെ തണുപ്പായി വെയ്ക്കാനും കൂടുതൽ ഫ്രഷ്നസ് നൽകാനും സഹായിക്കുന്നു. ഇതിൽ ജലാംശം കൂടുതൽ ആയതിനാൽ നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റാക്കി വെയ്ക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ആർത്തവ സമയത്ത് കറുവപ്പട്ട കഴിക്കുന്നതിന്റെ 5 ഗുണങ്ങൾ ഇതാണ്
ഉയർന്ന അളവിൽ ഫൈബർ അടങ്ങിയ പഴങ്ങൾ