
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ലഘുഭക്ഷണമാണ് മഖാന. പ്രോട്ടീൻ, ഫൈബർ തുടങ്ങിയ പോഷകങ്ങൾ ധാരാളം ഇതിലുണ്ട്. ദഹനവും, ഹൃദയാരോഗ്യവും മെച്ചപ്പെടുത്താനും, വീക്കം തടയാനും വൃക്കകളുടെ പ്രവർത്തനം പിന്തുണയ്ക്കാനുമെല്ലാം ഇത് ദിവസവും കഴിക്കുന്നത് നല്ലതാണ്. മഖാന കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും മഖാന കഴിക്കുന്നത് നല്ലതാണ്. ഇത് വറുത്ത് കഴിക്കുന്നതാണ് ഉചിതം.
ആന്റിഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ ധാരാളം ഉള്ളതുകൊണ്ട് തന്നെ മഖാന കഴിക്കുന്നത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. അതേസമയം വറുത്ത് കഴിക്കുന്നത് കൂടുതൽ പോഷക ഗുണങ്ങൾ ലഭിക്കാൻ സഹായിക്കും.
3. ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നു
മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം മഖാനയിൽ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ ഇതിൽ സോഡിയത്തിന്റെ അളവ് വളരെ കുറവാണ്. മഖാന കഴിക്കുന്നത് വയറ് നിറയാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.
4. ശ്രദ്ധിക്കാം
അമിതമായി മഖാന കഴിക്കുന്നത് ഒഴിവാക്കണം. മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കാം. അതേസമയം ഇത് കഴിക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ കഴിക്കുന്നത് ഒഴിവാക്കണം.