
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
ചുവന്ന മുളക് വെള്ളത്തിലിട്ട് കുതിർത്തത് 5 എണ്ണം
വെളുത്തുള്ളി നാല് അല്ലി
ഉപ്പ് അര സ്പൂൺ
അരി 2 കപ്പ്
ഉഴുന്ന് 1 കപ്പ്
ഉപ്പ് ആവശ്യത്തിന്
എണ്ണ 4 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ചുവന്ന മുളക് വെള്ളത്തിലിട്ടു കുതിർത്ത് ആവശ്യത്തിനു നല്ലത് പോലെ അരച്ചെടുക്കുക. അതിന്റെ കൂടെ തന്നെ വെളുത്തുള്ളിയും ചേർത്ത് കൊടുത്ത് നന്നായിട്ട് അരച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. അരിയും ഉഴുന്നും നന്നായിട്ട് അരച്ച് എട്ട് മണിക്കൂർ വയ്ക്കുക. അതിനുശേഷം ദോശക്കല്ല് ചൂടായി കഴിയുമ്പോൾ മാവ് കോരി ഒഴിച്ച് ഒന്ന് പരത്തി എടുത്തതിനു ശേഷം അതിലേക്ക് തയ്യാറാക്കി വച്ചിട്ടുള്ള മസാല കൂടി തേച്ച് പിടിപ്പിക്കുക. കുറച്ച് എണ്ണ മാത്രം ഒഴിച്ചുകൊടുത്ത് നല്ലപോലെ മൊരിച്ചെടുക്കുക.