സ്ട്രെസ് ഹോർമോണായ 'കോർട്ടിസോൾ' കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

Published : Jul 08, 2025, 09:44 AM ISTUpdated : Jul 08, 2025, 09:47 AM IST
stress

Synopsis

സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോൾ ശരീരത്തിൽ കൂടുന്നത് മൂലം പലപ്പോഴും വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ഉണ്ടാകാം. 

'സ്ട്രെസ്' അഥവാ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പല കാരണങ്ങൾ കൊണ്ടും മാനസിക സമ്മർദ്ദം ഉണ്ടാകാം. സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോൾ ശരീരത്തിൽ കൂടുന്നത് മൂലം പലപ്പോഴും വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ഉണ്ടാകാം. ഉയര്‍ന്ന കോർട്ടിസോൾ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ഇലക്കറികള്‍

മഗ്നീഷ്യം, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കോർട്ടിസോൾ ഉല്‍പാദനം കുറയ്ക്കാന്‍ സഹായിക്കും.

2. ഡാര്‍ക്ക് ചോക്ലേറ്റ്

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.

3. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും കോർട്ടിസോൾ കുറച്ച്, സ്ട്രെസിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

4. സാല്‍മണ്‍ ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് സാല്‍മണ്‍ ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവുമൊക്കെ കുറയ്ക്കാന്‍ സഹായിക്കും.

5. അവക്കാഡോ

പൊട്ടാസ്യം, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.

6. പയറുവര്‍ഗങ്ങള്‍

നാരുകള്‍, മഗ്നീഷ്യം, ബി വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും കോർട്ടിസോൾ ഉല്‍പാദനം കുറയ്ക്കാന്‍ സഹായിക്കും.

7. ബെറി പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും കോർട്ടിസോൾ ഉല്‍പാദനം കുറയ്ക്കാനും സ്ട്രെസ് നിയന്ത്രിക്കാനും സഹായിക്കും.

8. നട്സ്

ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, ബി വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കോർട്ടിസോളും സ്ട്രെസും കുറയ്ക്കാന്‍ സഹായിക്കും.

9. മുട്ട

പ്രോട്ടീന്‍, കോളിന്‍ തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നതും കോർട്ടിസോൾ കുറയ്ക്കാനും സ്ട്രെസ് നിയന്ത്രിക്കാനും സഹായിക്കും.

10. ചിയാ സീഡ്

ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ചിയാ സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കോർട്ടിസോളും സ്ട്രെസും കുറയ്ക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

എളുപ്പം തയ്യാറാക്കാം കിടിലൻ ക്രീമി ഫ്രൂട്ട് സാലഡ്
വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ നിങ്ങൾ? എങ്കിൽ ഈ ഓട്സ് സ്മൂത്തി കഴിക്കാൻ മറക്കരുത്