ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സാലഡ് റെസിപ്പികള്‍. ഇന്ന് ലേഖ വേണുഗോപാൽ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

ആപ്പിൾ 1 എണ്ണം (ചെറുതായി അരിഞ്ഞത്)

വാഴപ്പഴം 1 എണ്ണം (ചെറുതായി അരിഞ്ഞത്)

മാതളം ½ കപ്പ്

ഗ്രീക്ക് യോഗർട്ട് 80 ഗ്രാം

തേൻ 1 ടീസ്പൂൺ

ചിയ വിത്തുകൾ 1 ടീസ്പൂൺ (10–15 മിനിറ്റ് വെള്ളത്തിൽ കുതിർത്തത് )

പുതിന ഇല അല്പം

നാരങ്ങ നീര് 1 ടീസ്പൂൺ

ആൽമണ്ട്സ് കാഷ്യൂനട്സ് ടോപ്പിംഗ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം എല്ലാ ഫ്രൂട്ടുകളും കഴുകി, ചെറുതായി കഷണങ്ങളാക്കി അരിഞ്ഞ് മാറ്റിവയ്ക്കുക. ഒരു ബൗളിൽ കുതിർത്ത ചിയ സിഡ്സ്ലേക്ക് ഗ്രീക്ക് യോഗർട്ട് ചേർത്ത് മിക്സ് ആക്കി കൊടുക്കാം. ഇതിലേക്ക് അരിഞ്ഞ് വച്ച ഫ്രൂട്ടുകൾ ചേർത്ത് സാവധാനം മിക്സ് ചെയ്യുക. അവസാനം പുതിന ഇല , തേൻ, നാരങ്ങ നീര് ചേർത്ത് ഒന്ന് മിക്സ് ആക്കി കൊടുക്കുക. സർവ്വ് ചെയ്യുന്നതിന് മുൻപ്, മുകളിൽ ആൽമണ്ട്സ് ഉം കാഷ്യൂനട്സ്ഉം സ്പ്രിങ്കിൾ ചെയ്യുക.

View post on Instagram