കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ

Published : Feb 26, 2026, 12:15 PM IST
Vegetables

Synopsis

കുട്ടികളുടെ ശരീര ആരോഗ്യവും മാനസിക ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് നല്ല പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ നൽകേണ്ടതുണ്ട്. 

നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങളാണ് കുട്ടികൾക്ക് എപ്പോഴും നൽകേണ്ടത്. എങ്കിൽ മാത്രമേ അവരുടെ ശരീര ആരോഗ്യവും മാനസിക ആരോഗ്യവും മെച്ചപ്പെടുകയുള്ളു. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

1.പഴങ്ങൾ

പഴങ്ങളിൽ ധാരാളം ഫൈബറും വിറ്റാമിനും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ദിവസവും പഴങ്ങൾ കഴിക്കുന്നത് കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു.

2. പച്ചക്കറികൾ

ഇലക്കറികളിൽ ധാരാളം ഫൈബറും, വിറ്റാമിനും, അയണും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടാനും സഹായിക്കുന്നു.

3. ഓട്സ്

ഓട്സ്, ബ്രൗൺ റൈസ് എന്നിവയിൽ ധാരാളം ഫൈബറും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് കൂടുതൽ ഊർജ്ജം നൽകാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

4. പാൽ ഉത്പന്നങ്ങൾ

പാൽ, തൈര്, ചീസ് എന്നിവയിൽ ധാരാളം കാൽസ്യവും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ഡയറ്റിൽ ദിവസവും പാൽ ഉത്പന്നങ്ങൾ ഉൾപ്പെടുത്തൂ.

5. മുട്ട

മുട്ടയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

6. കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ

കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് കാഴ്ചശക്തി ഓർമ്മശക്തി എന്നിവ കൂട്ടാനും നല്ല ആരോഗ്യം ലഭിക്കാനും സഹായിക്കുന്നു. കുട്ടികളുടെ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളാണ് ഇവ.

PREV
Read more Articles on
click me!

Recommended Stories

ഹോട്ടലിലെ ദോശ മാറി നിൽക്കും; ക്രിസ്പി ദോശ കിട്ടാൻ ഈ 5 തെറ്റുകൾ ഒഴിവാക്കാം
കക്കരി കഴിക്കുന്നത് കൊണ്ടുള്ള ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ