ശരീരത്തിലെ ഫൈബറിന്റെ അളവ് കൂടാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാണ്

Published : Nov 30, 2025, 01:05 PM IST
oats

Synopsis

പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. ശരീരത്തിലെ ഫൈബറിന്റെ അളവ് കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഇതാണ്.

പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നിങ്ങൾക്ക് നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. കഴിക്കുന്ന ഭക്ഷണത്തിൽ എല്ലാ പോഷകങ്ങളും ഉണ്ടെന്നും ഉറപ്പ് വരുത്തേണ്ടത് വളരെ പ്രധാനമാണ്. അതിലൊന്നാണ് ഫൈബർ. ശരീരത്തിലെ ഫൈബറിന്റെ അളവ് കൂട്ടാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാണ്.

1.വാഴപ്പഴം

അധികം പഴുക്കാത്ത വാഴപ്പഴത്തിൽ 4 ഗ്രാം ഫൈബറാണ് അടങ്ങിയിട്ടുള്ളത്. ദിവസവും രണ്ടെണ്ണം കഴിക്കുന്നത് ശരീരത്തിലെ ഫൈബറിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. ഇത് വയറ് വീർക്കലിനെ തടയാനും സഹായിക്കുന്നു.

2. ഉരുളക്കിഴങ്

ചെറിയ ഉരുളക്കിഴങ്ങിൽ 4 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് പാകം ചെയ്ത് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതേസമയം അമിതമായി ഉരുളക്കിഴങ് കഴിക്കുന്നത് ഒഴിവാക്കണം.

3. ഓട്സ്

ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ബീറ്റ ഗ്ലൂക്കനുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും കൊളെസ്റ്ററോൾ കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും മിതമായ അളവിൽ ഗ്ലൂക്കോസ് കഴിക്കുന്നത് നല്ലതാണ്.

4. കിവി

കിവി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ഫൈബറിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. ദിവസവും രണ്ട് കിവി വീതം കഴിക്കാം. ഇതിൽ 6 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്.

5. ക്യാരറ്റ്

ക്യാരറ്റിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ദിവസവും ക്യാരറ്റ് കഴിക്കുന്നത് ഒരു ശീലമാക്കാം. ഇത് വയറ് വീർക്കലിനെ തടയുകയും ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍
രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍