ഫാറ്റി ലിവർ മുതൽ പ്രതിരോധശേഷിക്കുറവ് വരെ; ഈ 9 പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

Published : Jun 24, 2026, 12:45 PM IST
vegetables

Synopsis

നമ്മൾ കഴിക്കുന്ന ആഹാരമാണ് ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിനും രോഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനും ആവശ്യമായ പോഷകങ്ങൾ നൽകുന്നത്.

ഭക്ഷണമാണ് ഏറ്റവും മികച്ച മരുന്ന് എന്ന് പറയുന്നത് വെറുതെയല്ല. നമ്മൾ കഴിക്കുന്ന ആഹാരമാണ് ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിനും രോഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനും ആവശ്യമായ പോഷകങ്ങൾ നൽകുന്നത്. പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.

1. ഫാറ്റി ലിവറിന് കോളിഫ്ലവർ

കോളിഫ്ലവറിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ കരളിന്റെ സ്വാഭാവിക വിഷാംശം പുറന്തള്ളൽ പ്രക്രിയയെ പിന്തുണയ്ക്കുന്നു. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഫലപ്രദമാണ്.

2. ഉയർന്ന രക്തസമ്മർദ്ദത്തിന് ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടിൽ സ്വാഭാവിക നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരം ഈ നൈട്രേറ്റുകളെ നൈട്രിക് ഓക്സൈഡ് ആയി മാറ്റുന്നു. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കാനും രക്തയോട്ടം സുഗമമാക്കാനും സഹായിക്കും.

3. പ്രമേഹത്തിന് പാവയ്ക്ക

രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവർ പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. ഇത് കഴിക്കുന്നതിലൂടെ ഇൻസുലിൻ പോലെ പ്രവർത്തിക്കുകയും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

4. വിളർച്ചയ്ക്കും അയണിന്റെ കുറവിനും ചീര

അയൺ, ഫോളേറ്റ് എന്നിവയുടെ കലവറയാണ് ചീര. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും അതുവഴി ശരീരത്തിന്റെ ക്ഷീണം മാറ്റാനും ഇത് സഹായിക്കുന്നു.

5. ദഹനക്കേടിന് റാഡിഷ്

റാഡിഷിൽ ഫൈബറിന്റെ അംശം കൂടുതലായതിനാൽ ഇത് സുഗമമായ മലവിസർജ്ജനത്തിന് സഹായിക്കുന്നു.

6. കാഴ്ച്ചശക്തിക്ക് ക്യാരറ്റ്

ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിനെ ശരീരം വിറ്റാമിൻ എ ആയി മാറ്റുന്നു. കണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കുന്നതിനും കാഴ്ച്ചശക്തി നിലനിർത്തുന്നതിനും ഈ വിറ്റാമിൻ അത്യാവശ്യമാണ്.

7. രോഗപ്രരോധശേഷി വർദ്ധിപ്പിക്കാൻ കാപ്സിക്കം

ഓറഞ്ചിലുള്ളതിനേക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയ ഒന്നാണ് ക്യാപ്സിക്കം. ഇത് ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും അതുവഴി രോഗബാധകൾക്കെതിരെ പോരാടാൻ ശരീരത്തെ സജ്ജമാക്കുകയും ചെയ്യുന്നു.

8. മികച്ച ആരോഗ്യത്തിന് നെല്ലിക്ക

ഓറഞ്ച് ജ്യൂസിനേക്കാൾ 20 മടങ്ങ് കൂടുതൽ വിറ്റാമിൻ സി അടങ്ങിയ ഒരു സൂപ്പർഫ്രൂട്ട് ആണ് നെല്ലിക്ക. മുടി വളർച്ച, ഹൃദയാരോഗ്യം, മെറ്റബോളിസം പ്രവർത്തനങ്ങൾ തുടങ്ങി ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നെല്ലിക്ക നല്ലതാണ്.

9. ശ്രദ്ധിക്കാം

കൃത്യമായ ഭക്ഷണശീലത്തിലൂടെ ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കും. എന്നാൽ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദ്ദേശം തേടിയ ശേഷം മാത്രം ഡയറ്റിൽ മാറ്റങ്ങൾ വരുത്തുക.

PREV
Read more Articles on
click me!

Recommended Stories

ദിവസവും ലെമൺ ടീ കുടിക്കുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ
വെള്ളരിക്കയോ തണ്ണിമത്തനോ : ചൂട് കാലത്ത് ഏറ്റവും നല്ലത് ഏതാണ്?