മലബന്ധം പെട്ടെന്ന് മാറാന്‍ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ

Published : Sep 04, 2025, 05:17 PM IST
 get rid of bloating and constipation

Synopsis

മലബന്ധത്തിന്‍റെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് ഏറെ പ്രധാനമാണ്. മലബന്ധം പെട്ടെന്ന് മാറാന്‍ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മലബന്ധമാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? മലബന്ധത്തിന്‍റെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് ഏറെ പ്രധാനമാണ്. മലബന്ധം പെട്ടെന്ന് മാറാന്‍ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. വെള്ളം

ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. വെള്ളം ധാരാളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം മാറാനും സഹായിക്കും.

2. ഫൈബര്‍

നാരുകള്‍ ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

3. രാവിലെ ഉണക്കമുന്തിരി വെള്ളം

ഉണക്കമുന്തിരിയില്‍ ഫൈബര്‍ ധാരാളം ഉണ്ട്. അതിനാല്‍ കുതിര്‍ത്ത ഉണക്കമുന്തിരി വെള്ളം രാവിലെ കുടിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും.

4. രാവിലെ ഓട്സ്

ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് രാവിലെ കഴിക്കുന്നതും മലബന്ധത്തെ തടയാന്‍ സഹായിക്കും.

5. സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക

സംസ്കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടതാണ്.

6. പ്രോബയോട്ടിക് ഭക്ഷണങ്ങള്‍

പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ തൈര് കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ ഗുണം ചെയ്യും.

7. ചെറിയ അളവില്‍ ഭക്ഷണം

ചെറിയ അളവില്‍ കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

8. വ്യായാമം

അലസമായ ജീവിതശൈലി മലബന്ധത്തിന് കാരണം. അതിനാല്‍ ശാരീരിക പ്രവര്‍ത്തനം വര്‍ധിപ്പിക്കണം. ഇതിനായി ദിവസവും വ്യായാമം ചെയ്യുന്നത് നല്ലതാണ്.

 

PREV
Read more Articles on
click me!

Recommended Stories

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നട്സുകള്‍
രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍