Health Benefits of Eggs : ദിവസവും മുട്ട കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ

Web Desk   | Asianet News
Published : Dec 17, 2021, 05:51 PM ISTUpdated : Dec 17, 2021, 06:19 PM IST
Health Benefits of Eggs :  ദിവസവും മുട്ട കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ

Synopsis

മുട്ടയിലടങ്ങിയ ജീവകം ഡി ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണം വേഗത്തിലാക്കുന്നു. എല്ലുകളെയും പല്ലുകളെയും ഇത് ആരോഗ്യമുള്ളതാക്കുന്നു. 

കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറുണ്ട്. എന്നാൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. വിറ്റാമിൻ ഡി (അസ്ഥികളുടെ ആരോഗ്യത്തെയും പ്രതിരോധ സംവിധാനത്തെയും സഹായിക്കുന്നു), കോളിൻ (ഇത് കരളിന്റെ പ്രവർത്തനത്തിനും മസ്തിഷ്ക വികസനത്തിനും സഹായിക്കുന്നു) എന്നിവയുൾപ്പെടെയുള്ള മറ്റ് പോഷകങ്ങളുടെ നല്ല ഉറവിടവുമാണ് മുട്ട.

പ്രായമായവരിൽ കണ്ട് വരുന്ന തിമിരത്തിന്റെയും മാക്യുലർ ഡീജനറേഷന്റെയും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ പ്രധാന ഉറവിടമാണ് മുട്ട. കുട്ടികൾക്ക് ദിവസവും ഒരു മുട്ട നൽകുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് മുംബെെിലെ ഭാട്ടിയ ഹോസ്പിറ്റലിലെ ഡയറ്റീഷ്യനായ സക്കീന ദിവാൻ പറയുന്നു.

മുട്ട കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഒരു വലിയ മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടാകും. വിറ്റാമിൻ എ, വിറ്റാമിൻ ബി 5, വിറ്റാമിൻ ബി 12, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിരിക്കുന്നു. പ്രഭാതഭക്ഷണത്തിന് ഒരു മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.

മുട്ടയിൽ ഫോളേറ്റ്, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകളെല്ലാം കുട്ടിയുടെ വളർച്ചയെ സഹായിക്കുന്നു. അതുപോലെ, വിറ്റാമിൻ ഡി അസ്ഥികളുടെ ബലത്തിന് നല്ലതാണ്. വിറ്റാമിൻ എ കണ്ണുകൾക്കും, വിറ്റാമിൻ ബി -6 തലച്ചോറിന്റെ വളർച്ചയ്ക്കും നല്ലതാണെന്നും സക്കീന ദിവാൻ പറഞ്ഞു. 

 

 

ദിവസവും ഒരു മുട്ട കഴിക്കുന്ന ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന്   ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മുട്ടയിലുള്ള കോളിൻ, ഉപാപചയപ്രവർത്തനത്തിന് സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനവും ഓർമശക്തിയും മെച്ചപ്പെടുത്തുന്നു. മുട്ടയിലടങ്ങിയ ജീവകം ഡി ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണം വേഗത്തിലാക്കുന്നു. എല്ലുകളെയും പല്ലുകളെയും ഇത് ആരോഗ്യമുള്ളതാക്കുന്നു. 

'സ്യൂഡോണിമസ് ബിറ്റ്‌കോയിന്‍ ഒണിയന്‍ പാറ്റി സമൂസ'; ഇത് എന്തൊരു മെനുവെന്ന് സോഷ്യല്‍ മീഡിയ!

PREV
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്