ദിവസവും പൈനാപ്പിൾ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇതാണ്

Published : Nov 01, 2025, 11:56 AM IST
pineapple-slices

Synopsis

രുചിയിൽ മാത്രമല്ല ഗുണത്തിലും മുൻപന്തിയിലാണ് പൈനാപ്പിൾ. ദിവസവും ഇത് കഴിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. പൈനാപ്പിൾ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

പൈനാപ്പിൾ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ജ്യൂസായും അല്ലാതെയുമൊക്കെ നമ്മൾ പൈനാപ്പിൾ കഴിക്കാറുണ്ട്. രുചി മാത്രമല്ല ഇതിൽ ധാരാളം ഫൈബറും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ദിവസവും ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു. പൈനാപ്പിൾ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.മലബന്ധം തടയുന്നു

ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധം തടയാൻ പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

2. കൊഴുപ്പ് ഇല്ലാതാക്കുന്നു

പൈനാപ്പിളിൽ ലയിക്കുന്ന ഫൈബറുണ്ട്. ഇത് ദഹന പ്രക്രിയയെ മന്ദഗതിയിലാക്കുകയും അമിതമായി വിശപ്പുണ്ടാവുന്നതിനെ തടയുകയും ചെയ്യുന്നു. ഇതിലൂടെ കൊഴുപ്പ് ഉണ്ടാവുന്നതിനെ ചെറുക്കാൻ സാധിക്കും.

3. കണ്ണുകളുടെ ആരോഗ്യം

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, മറ്റു മിനറൽസ് എന്നിവ പൈനാപ്പിളിൽ ധാരാളമുണ്ട്. ഇത് കണ്ണുകളെ സംരക്ഷിക്കുന്നു. കൂടാതെ കോശങ്ങൾ നശിക്കുന്നതിനെ ഇത് തടയുകയും ചെയ്യും.

4. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

പൈനാപ്പിളിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. ദിവസവും ഇത് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

5. പോഷക ഗുണങ്ങൾ

വിറ്റാമിൻ എ, സി, ഇ, കെ എന്നിവ പൈനാപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവയും ഇതിലുണ്ട്. ഇത് ഫ്രീ റാഡിക്കലുകൾ മൂലം ഉണ്ടാകുന്ന കോശ നശീകരണത്തെ തടയുന്നു.

PREV
Read more Articles on
click me!

Recommended Stories

മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?
ദഹനം മെച്ചപ്പെടുത്താൻ ഏലയ്ക്ക ദിവസവും കഴിക്കൂ; ഗുണങ്ങൾ അറിയാം