
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
മൈദ മാവ് ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
എണ്ണ രണ്ട് സ്പൂൺ
വെളുത്തുള്ളി 2 സ്പൂൺ
പച്ചമുളക് 2 സ്പൂൺ
സവാള ഒരെണ്ണം
ക്യാരറ്റ് അര കപ്പ്
ബീൻസ് അരക്കപ്പ്
ക്യാബേജ് ഒരു കപ്പ്
കുരുമുളകു പൊടി ഒരു സ്പൂൺ
shewshwan ചട്നി ഒരു സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വിനാഗിർ 1 സ്പൂൺ
ആദ്യം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മൈദ ചേർത്ത് അതിലേക്ക് എണ്ണയും ഉപ്പും വെള്ളവും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുത്ത് മാറ്റിവയ്ക്കുക. ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ചേർത്ത് കൊടുത്ത് അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും പച്ചമുളകും ചേർത്തു കൊടുത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം അതിലേക്ക് ക്യാബേജും ക്യാരറ്റും ബീൻസും ഉപ്പും കുരുമുളക് ചതച്ചതും Schezwan chutney എന്നിവ ചേർത്തതിനുശേഷം യോജിപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് വിനാഗിരി ചേർക്കുക. ഇത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മോമോസിന്റെ ഫില്ലിംഗ് ആക്കി കൊടുക്കുക. കുഴച്ചു വച്ചിട്ടുള്ള മൈദ ചെറുതായി പരത്തി വട്ടത്തിൽ മുറിച്ചെടുത്തതിനുശേഷം അതിനുള്ളിലോട്ട് ഫില്ലിംഗ് വച്ചുകൊടുത്തു ചുരുട്ടി എടുത്തതിനുശേഷം ആവിയിൽ വച്ച് വേവിച്ചെടുക്കാവുന്നതാണ്.