പ്രതിരോധ ശേഷി കൂട്ടാൻ നിർബന്ധമായും പാലിൽ ചേർത്ത് കുടിക്കേണ്ട അടുക്കള ചേരുവകൾ ഇതാണ്

Published : Nov 18, 2025, 03:55 PM IST
milk-drink

Synopsis

ദിവസവും പാൽ കുടിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. എന്നാൽ പാലിൽ ഈ അടുക്കള ചേരുവകൾ കൂടെ ചേർത്താൽ നിരവധി ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്.

പാലിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും ഇത് പ്രകൃതിദത്തമായ ഭക്ഷണങ്ങൾക്കൊപ്പം ചേർത്ത് കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു. പ്രതിരോധ ശേഷി കൂട്ടാനും, ദഹനം മെച്ചപ്പെടുത്താനും പാലിൽ ഇവ ചേർത്ത് കുടിക്കൂ. ചേരുവകളും അതിന്റെ ഗുണങ്ങളും എന്തൊക്കെയാണെന്ന് അറിയാം.

മഞ്ഞൾ

മഞ്ഞളിൽ കുർകുമിനും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം മെച്ചപ്പടുത്താൻ സഹായിക്കുന്നു. ചെറുചൂടുള്ള പാലിൽ അല്പം മഞ്ഞൾപ്പൊടി ചേർത്ത് കുടിച്ചാൽ മതി. ഇത് വീക്കത്തെ തടയുകയും പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

ഇഞ്ചി

ഇഞ്ചി പാലിലിട്ട് കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. നന്നായി ചതച്ച ഇഞ്ചി ചെറുചൂടുള്ള പാലിൽ മിക്സ് ചെയ്ത് കുടിക്കാം. ഇത് നല്ല ദഹനം ലഭിക്കാനും ശ്വാസകോശ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

ബദാം

ബദാമിൽ ധാരാളം വിറ്റാമിൻ ഇയും ആരോഗ്യമുള്ള കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് വെള്ളത്തിലിട്ട് നന്നായി കുതിർത്തതിന് ശേഷം പാലിൽ ചേർത്ത് കുടിച്ചാൽ മതി. ബദാം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും സ്വാഭാവികമായി പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു.

തേൻ

തേനിൽ ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ചെറുചൂടുള്ള പാലിൽ തേൻ ചേർത്ത് കുടിക്കാവുന്നതാണ്. ഇത് തൊണ്ട വേദനയ്ക്ക് ശമനം നൽകാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.

തുളസി

തുളസിയിൽ ആന്റി മൈക്രോബിയൽ ആന്റി വൈറൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പാലിലിട്ട് നന്നായി തിളപ്പിച്ചതിന് ശേഷം കുടിക്കാവുന്നതാണ്. ഇത് അണുബാധകൾക്കെതിരെ പോരാടാനും ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

കുങ്കുമം

കുങ്കുമത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു. ചെറുചൂടുള്ള പാലിൽ നേരിയ അളവിൽ കുങ്കുമമിട്ട് കുടിച്ചാൽ മതി.

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍