ഡിന്നറിന് ഹെൽത്തി മില്ലറ്റ് ഗ്രീൻ ദോശ തയ്യാറാക്കാം; റെസിപ്പി

Published : Jan 31, 2026, 05:56 PM IST
millet green dosa

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ദോശ റെസിപ്പികള്‍. ഇന്ന് സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

  1. ചാമ അരി - ഒരു കപ്പ്

 ഉഴുന്ന് പരിപ്പ് - അര കപ്പ്

തുവര പരിപ്പ് -കാൽ കപ്പ്

ചെറു പയർ - കാൽ കപ്പ്

ഉലുവ - കാൽ ടീ സ്പൂൺ

2. അവൽ - ഒരു ടേബിൾ സ്പൂൺ ( പത്തു മിനിറ്റ് കുതിർക്കുക )

3. മുളക് പൊടി - കാൽ ടീ സ്പൂൺ

കായപ്പൊടി - കാൽ ടീ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

4. ചീരയില ചെറുതായി അരിഞ്ഞത് - രണ്ടു ടേബിൾ സ്പൂൺ

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകൾ വെള്ളത്തിലിട്ട് കുതിർക്കുക. ആറു മണിക്കൂറിന് ശേഷം കുതിർത്ത അവലും, ആവശ്യത്തിനു വെള്ളവും ചേർത്ത് ദോശ മാവിന്റെ അയവിൽ അരച്ചെടുക്കുക. അതിലേക്ക് മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക. ചീരയില അരിഞ്ഞതും ചേർത്ത് രണ്ടു മണിക്കൂർ വെച്ചതിനു ശേഷം ദോശക്കല്ലിൽ കനം കുറച്ചു പരത്തി നെയ്യ് തൂകി ചുട്ടെടുക്കാം. ഹെൽത്തിയായ മില്ലറ്റ് ഗ്രീൻ ദോശ റെഡി. ചൂടോടെ ചട്ണിയോടൊപ്പം കഴിക്കാവുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇതാണ്
ഭക്ഷണത്തിൽ ഒരു നുള്ള് കുരുമുളകുപൊടി ചേർത്ത് നോക്കൂ; ആരോഗ്യ ഗുണങ്ങൾ അറിയാം