ദിവസവും ബദാം കഴിക്കാറുണ്ടോ? അറിയാം ഈ ഗുണങ്ങൾ

Published : Jan 29, 2026, 11:35 AM IST
almond-bowl

Synopsis

ബദാം കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ദിവസവും ബദാം കഴിക്കുന്നത് ശീലമാക്കൂ. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

നട്സുകൾ കഴിക്കുന്നത് ശരീരത്തിന് ധാരാളം പോഷക ഗുണങ്ങൾ നൽകുന്നു. ഇന്ന് പലതരം വ്യത്യസ്തമായ നട്‌സുകൾ നമുക്ക് വാങ്ങാൻ കിട്ടും. ബദാം കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ദിവസവും ബദാം കഴിക്കുന്നത് ശീലമാക്കൂ. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ബദാമിൽ വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു. ദിവസവും ബദാം കഴിക്കാം.

ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു

ആരോഗ്യകരമായ കൊഴുപ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്റ്ററോളിനെ ഇല്ലാതാക്കാൻ സഹായിക്കും. ദിവസവും ഇത് കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ശരീരഭാരം നിയന്ത്രിക്കുന്നു

ബദാമിൽ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുമ്പോൾ വയറ് നിറയുകയും അതിലൂടെ വിശപ്പ് കുറയുകയും ചെയ്യുന്നു. അതിനാൽ തന്നെ അമിതമായി ഭക്ഷണം കഴിക്കുകയില്ല.

രോഗ പ്രതിരോധശേഷി കൂട്ടുന്നു

ബദാമിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. അതിനാൽ തന്നെ ദിവസവും ബദാം കഴിക്കുന്നത് രോഗങ്ങളെ ചെറുക്കാൻ സഹായിക്കും.

ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

ബദാമിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ എപ്പോഴും ഹൈഡ്രേറ്റായി വെയ്ക്കുകയും ചർമ്മാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ബദാമിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. നല്ല ദഹനം ലഭിക്കാനും എന്നും ബദാം കഴിക്കുന്നത് നല്ലതാണ്.

ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നു

ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും ദിവസവും ബദാം കഴിക്കുന്നത് നല്ലതാണ്. ഇത് കാർബോഹൈഡ്രേറ്റിനെ ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. അതിനാൽ തന്നെ പ്രമേഹം ഉള്ളവർ ബദാം കഴിക്കുന്നത് നല്ലതാണ്.

PREV
Read more Articles on
click me!

Recommended Stories

രുചികരമായ മുട്ട ദോശ തയ്യാറാക്കാം; റെസിപ്പി
ശരീരഭാരം നിയന്ത്രിക്കാനും പ്രതിരോധശേഷി കൂട്ടാനും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ