എളുപ്പത്തിൽ പഴം കൊണ്ടൊരു ഇലയട ; റെസിപ്പി

Published : Dec 15, 2024, 09:47 AM ISTUpdated : Dec 15, 2024, 11:39 AM IST
എളുപ്പത്തിൽ പഴം കൊണ്ടൊരു ഇലയട ; റെസിപ്പി

Synopsis

നാടൻ രുചിയിൽ ചെറുപഴം കൊണ്ട് രുചികരമായ അട തയ്യാറാക്കിയാലോ? നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്...  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

പഴുത്ത് പോയ ചെറുപഴം ഇനി വെറുതെ കളയണ്ട. സ്വാദിഷ്ടമായ പഴം ഇലയട എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

  • ചെറുപഴം(മൈസൂർ)                                  8-10 എണ്ണം 
  • തേങ്ങ ചിരകിയത്                                      അരമുറി
  • പഞ്ചസാര                                                      കാൽ കപ്പ് 
  • ഏലയ്ക്കാപ്പൊടി                                         അര ടീസ്പൂൺ 
  • ഉപ്പ്                                                                   കാൽ ടീസ്പൂൺ 
  • ഗോതമ്പ് പൊടി                                                  2 കപ്പ് 

തയ്യാറാക്കുന്ന വിധം

ചെറുപഴം, തേങ്ങ ചിരകിയത്, പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ മിക്സിയിൽ അടിച്ചെടുക്കുക(നല്ലതുപോലെ അരയണമെന്നില്ല). ഇത് ഗോതമ്പുപൊടിയിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അധികം അയവില്ലാത്ത ഒരു പരുവത്തിൽ കലക്കി എടുക്കുക. ഇനി കീറിയെടുത്ത വാഴയിലയിൽ ഒന്നോ രണ്ടോ സ്പൂൺ ഒഴിച്ച് നല്ലതുപോലെ കനം കുറച്ച്  സ്പൂൺ കൊണ്ട് തന്നെ പരത്തിയെടുക്കാം. ഇനി ഇല മടക്കി ആവിയിൽ വച്ച് 10 മിനിറ്റ് വേവിച്ചെടുക്കാം. സ്വാദിഷ്ടമായ ചെറുപഴം ഇലയട തയ്യാറായിക്കഴിഞ്ഞു.

 

PREV
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ