കിടിലൻ രുചിയാണ്, ബ്രെഡ് ഉപ്പുമാവ് ഇങ്ങനെ തയ്യാറാക്കി നോക്കൂ

Published : Jun 25, 2025, 01:05 PM IST
bread upma

Synopsis

പ്രാതലിൽ ഉൾപ്പെടുത്താവുന്നതും കുട്ടികൾക്ക് സ്കൂളിൽ കൊടുത്ത് വിടാൻ പറ്റിയതുമായ ഒരു വിഭവം. വളരെ എളുപ്പം തയ്യാറാക്കാം ബ്രെഡ് ഉപ്പുമാവ്. 

 വളരെ എളുപ്പം തയ്യാറാക്കാം ബ്രെഡ് ഉപ്പുമാവ്.

വേണ്ട ചേരുവകൾ

ബ്രെഡ്                                            6 എണ്ണം (ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക)

വെളിച്ചെണ്ണ                                 2 സ്പൂൺ

കടുക്                                           ആവശ്യത്തിന്

ഉഴുന്ന് പരിപ്പ്                            ആവശ്യത്തിന്

സവാള                                         1 എണ്ണം

പച്ചമുളക്                                  2 അരിഞ്ഞത്

ഇഞ്ചി                                       1 സ്പൂൺ ( ചെറുതായി അരിഞ്ഞത്)

കറിവേപ്പില                          ആവശ്യത്തിന്

മഞ്ഞൾപ്പൊടി                   ആവശ്യത്തിന്

കാശ്മീരി മുളകുപൊടി       1/2 ടീസ്പൂൺ

തക്കാളി                                1 എണ്ണം ( ചെറുത്)

ഗരം മസാല                            അര സ്പൂൺ

ഉപ്പ്                                        ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് അൽപം വെളിച്ചെണ്ണ ഒഴിക്കുക. ശേഷം കടുക്, ‌ ഉഴുന്ന് പരിപ്പ് എന്നിവ ചേർത്ത് വഴറ്റി എടുക്കുക.

ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി എടുക്കുക.

ശേഷം മഞ്ഞൾപ്പൊടിയും കാശ്മീരി മുളകുപൊടിയും ചേർത്തു പച്ച രുചി പോകുന്നതുവരെ നന്നായി വഴറ്റി എടുക്കുക. ശേഷം തക്കാളി കൂടി ചേർത്ത് വഴറ്റുക. ശേഷം ഉപ്പും ഗരം മസാലയും ചേർത്തു നന്നായി യോജിപ്പിച്ചെടുക്കു. ശേഷം മുട്ട ചേർത്തു വഴറ്റുക.

ശേഷം അതിലേക്ക് ബ്രെഡ് കഷണങ്ങൾ ചേർക്കുക. നന്നായി മിക്സ് ചെയ്തെടുക്കുക. അടച്ച് വച്ച് വേവിക്കുക. വെന്ത് കഴിഞ്ഞാൽ ​ചൂടോടെയോ അല്ലാതെയോ കഴിക്കാം.

 

PREV
Read more Articles on
click me!

Recommended Stories

ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?