കിടിലൻ രുചിയിൽ ചെമ്മീൻ വട തയ്യാറാക്കിയാലോ?

Published : Oct 29, 2025, 12:03 PM IST
chemeen vada

Synopsis

രുചിക്കാലത്തിൽ ഇന്നത്തെ റെസിപ്പി മിസ് രിയ ഷിജാറിന്റേത്. എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ ചെമ്മീൻ വട.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

ചെമ്മീൻ                                                                                        250 ഗ്രാം സവാള കൊത്തിയരിഞ്ഞത് ഒരെണ്ണം

ഇഞ്ചി വെളുത്തുള്ളി ചതച്ചത്                                            1   ടീസ്പൂൺ

പച്ചമുളക് നുറുക്കിയത്                                                         4 എണ്ണം

മല്ലിയില, കറിവേപ്പില                                                         ആവശ്യത്തിന്

മൈദ പൊടി                                                                            രണ്ട് ടേബിൾസ്പൂൺ വീതം

അരിപ്പൊടി                                                                              രണ്ട് ടേബിൾസ്പൂൺ വീതം

ഉപ്പ്                                                                                                  പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക. അതിൽ ചെമ്മീൻ, മൈദപ്പൊടി, അരിപ്പൊടി എന്നിവയും ചേർത്ത് യോജിപ്പിക്കുക. മറ്റൊരു പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാക്കുമ്പോൾ ഈ കൂട്ട് കുറേശ്ശെ കൈവെള്ളയിൽ വച്ച് പരത്തി എണ്ണയിലിട്ട് ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക. രുചികരമായ ചെമ്മീൻ വട റെഡി എഗ്ഗ്ലെസ് മയോണൈസ് ടൊമാറ്റോ സോസ് ഇവ മിക്സ് ചെയ്തു കൂട്ടി കഴിക്കാം.

 

 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍