
വേണ്ട ചേരുവകൾ
മാമ്പഴം 2 എണ്ണം പൂർണ്ണമായും പഴുത്തത്
പൊടിച്ച പഞ്ചസാര 150 ഗ്രാം അല്ലെങ്കിൽ ആവശ്യാനുസരണം
ഫുൾ ക്രീം മിൽക്ക് - 1 ലിറ്റർ
കുങ്കുമപ്പൂവ് 10 മുതൽ 15 വരെ കതിരുകൾ
പാൽപ്പൊടി - 2 ടീസ്പൂൺ
ചോളം മാവ് 1 ടീസ്പൂൺ
ഉണക്കിയ റോസ് ഇതളുകളും ഉണങ്ങിയ പഴങ്ങളും (ഓപ്ഷണൽ)
തയ്യാറാക്കുന്ന വിധം
ആദ്യം മാമ്പഴം തൊലി മാറ്റി മിക്സിയിൽ അരച്ചെടുക്കുക. ശേഷം പാല് ചൂടായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര പൊടിച്ചതും അതിന്റെ ഒപ്പം തന്നെ കസ്റ്റാർഡ് പൗഡറും ചോളം മാവും കൂടി ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ഫുൾ ക്രിമിലേക്ക് പഞ്ചസാര പൊടിച്ചത് ചേർന്ന് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം കുങ്കുമപ്പൂ കൂടി അതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ഒപ്പം തന്നെ പാൽപ്പൊടിയും അരച്ചു വച്ചിട്ടുള്ള മാങ്ങയും കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചതും തണുത്തതിനു ശേഷം കുൽഫി മോൾഡിലാക്കി ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുത്ത് ഉപയോഗിക്കാവുന്നതാണ്.