
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
മത്തൻ പൂവ് 15 എണ്ണം
കടലപ്പരിപ്പ് വേവിച്ചത് കാൽ കപ്പ്
തേങ്ങ ചിരകിയത് 1 സ്പൂൺ
കാന്താരി മുളക് എരിവിന് ആവശ്യമുള്ളത്,
ചെറിയ ഉള്ളി 2 എണ്ണം
വെളുത്തുള്ളി 1 എണ്ണം
ഉപ്പ്,മഞ്ഞൾ പൊടി ആവശ്യത്തിന്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ആദ്യം മത്തൻ പൂവ് വൃത്തിയാക്കി ചെറുതായി മുറിച്ചു വയ്ക്കുക. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേയ്ക്ക് ഉഴുന്നു പരിപ്പ് ചേർത്ത് മൂക്കുമ്പോൾ കറിവേപ്പിലയും വേവിച്ച പരിപ്പും ചേർത്തിളക്കുക. ഇതിലേയ്ക്ക് ചതച്ചു വച്ച തേങ്ങാക്കൂട്ട് ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് അരിഞ്ഞുവച്ച മത്തപൂവും മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കി അടച്ചു വയ്ക്കുക. 2 മിനിട്ട് കഴിഞ്ഞ് പാത്രം തുറന്നു നല്ല പോലെ ഇളക്കി വിളമ്പാവുന്നതാണ്. രുചികരവും ആരോഗ്യപ്രദവുമായ മത്തൻ പൂ പരിപ്പ് തോരൻ റെഡി.
വിഷുവിന് കൊതിയൂറും പാൽ കൊഴുക്കട്ട തയ്യാറാക്കാം; റെസിപ്പി