ഈസിയായി വെജിറ്റബിൾ കട്​ലറ്റ് ഉണ്ടാക്കാം

Published : Jul 16, 2025, 02:51 PM ISTUpdated : Jul 16, 2025, 03:12 PM IST
recipe

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കട്‌ലറ്റ് റെസിപ്പികള്‍. ഇന്ന് നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

വെളിച്ചെണ്ണ                                           2 ടേബിൾ സ്പൂൺ

ഇഞ്ചി                                                         ചെറിയ കഷ്ണം

വെളുത്തുള്ളി                                        6 എണ്ണം

പച്ചമുളക്                                                  2 എണ്ണം

കറിവേപ്പില                                        ആവശ്യത്തിന്

സവാള                                                      1  എണ്ണം

മല്ലിപ്പൊടി                                            ഒരു ടീസ്പൂൺ

മഞ്ഞൾപ്പൊടി                                  കാൽ ടീസ്പൂൺ

ഗരം മസാല                                       അര ടീസ്പൂൺ

മുളകുപൊടി                                    ഒരു ടീസ്പൂൺ

ഉപ്പ്                                                       ആവശ്യത്തിന്

ക്യാരറ്റ്                                                   3 എണ്ണം

ബീറ്റ്റൂട്ട്                                              ഒരെണ്ണം

ഗ്രീൻപീസ്                                       അരക്കപ്പ്

ഉരുളക്കിഴങ്ങ്                                   3 എണ്ണം

മൈദ                                              നാല് ടേബിൾസ്പൂൺ

അരിപ്പൊടി                               ഒരു ടേബിൾസ്പൂൺ

വെള്ളം                                       ആവശ്യത്തിന്

മുട്ട                                                      1  എണ്ണം

റസ്ക് പൊടി                                 ആവശ്യത്തിന്

എണ്ണ                                         വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച്, അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയിട്ട് നന്നായി വഴറ്റി എടുക്കാം. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള കൂടി ചേർത്ത് ഒന്നു വഴറ്റി എടുക്കാം. സവാള വാടി കഴിയുമ്പോൾ ഇതിലേക്ക് മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, മുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റി കൊടുക്കാം. 

അതിനുശേഷം ഇതിലേക്ക് വേവിച്ചുവെച്ച ഗ്രീൻപീസ് ചേർത്ത് കൊടുക്കാം. ഇനി ചെറുതായി അരിഞ്ഞ ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി 5 മുതൽ 10 മിനിറ്റ് വരെ വേവിച്ചെടുക്കാം. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തു കൊടുക്കണം. ഇതിലെ വെള്ളമെല്ലാം വറ്റിക്കഴിഞ്ഞാൽ ഇതിലേക്ക് വേവിച്ചു ഉടച്ചുവച്ച ഉരുളക്കിഴങ്ങ് കൂടി ചേർത്ത് ഒന്നുകൂടി വെള്ളം വലിയിച്ചെടുക്കാം.

ഇനി തീ ഓഫ് ചെയ്തു പാൻ അടുപ്പിൽ നിന്നിറക്കി അതിലേക്ക് രണ്ട് ടീസ്പൂൺ റസ്ക് പൊടി കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം. ഇത് ചെറുതായി ഒന്ന് ചൂടാറി കഴിഞ്ഞാൽ കുറേശ്ശെ എടുത്ത് ഉരുളകളാക്കി കട്ലേറ്റിന്റെ ഷേപ്പിലേക്ക് ആക്കിയെടുത്ത് മാറ്റിവയ്ക്കാം.

ഒരു ബൗളിൽ മൈദയും അരിപ്പൊടിയും ഉപ്പും ചേർത്ത് ഇളക്കി കുറേശ്ശെ വെള്ളമൊഴിച്ച് ലൂസ് ആയിട്ടുള്ള ഒരു ബാറ്റർ തയ്യാറാക്കി എടുക്കാം. ഇനി മറ്റൊരു ബൗളിൽ ഒരു മുട്ടയെടുത്ത് ചെറുതായി ഒന്ന് അടിച്ചു മാറ്റിവെക്കാം. ഇനി പരന്നൊരു പാത്രത്തിൽ കുറച്ച് റസ്ക് പൊടി കൂടി എടുത്ത് വയ്ക്കണം.

 ഓരോ കട്ട്ലേറ്റും ആദ്യം മൈദയുടെ ബാറ്ററിൽ മുക്കി റസ്ക് പൊടിയിൽ കോട്ട് ചെയ്ത് പിന്നീട് മുട്ടയുടെ ബാറ്ററിൽ മുക്കി വീണ്ടും റസ്ക് പൊടിയിൽ കോട്ട് ചെയ്ത് എടുക്കണം. ഇങ്ങനെ എല്ലാം ചെയ്തെടുത്ത ശേഷം ചൂടായി കിടക്കുന്ന എണ്ണയിലേക്ക് ഇട്ട് മീഡിയം ഫ്ലയിമിൽ തിരിച്ചും മറിച്ചും ഇട്ട് ഗോൾഡൻ ബ്രൗൺ കളർ ആകുന്നത് വരെ ഫ്രൈ ചെയ്തെടുക്കാം. ക്രിസ്പി വെജിറ്റബിൾ കട്​ലറ്റ് തയ്യാറായിക്കഴിഞ്ഞു.

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്
തേൻ ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ