ഈ മഴക്കാലത്ത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

Published : Jun 15, 2025, 06:17 PM ISTUpdated : Jun 15, 2025, 06:20 PM IST
Vitamin D

Synopsis

എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. സൂര്യപ്രകാശത്തിൽ നിന്ന് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ കഴിയും.

വിറ്റാമിൻ ഡി നിങ്ങളുടെ ശരീരത്തിന് അത്യാവശ്യമായ ഒരു പോഷകമാണ്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. സൂര്യപ്രകാശത്തിൽ നിന്ന് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ കഴിയും. എന്നാല്‍ ഇപ്പോള്‍ മഴക്കാലമായതിനാൽ, നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കും. അത്തരത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ ഡി ലഭിക്കാന്‍ ഇവ കഴിക്കാം. 

2. ഓറഞ്ച് ജ്യൂസ്

വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. അതിനാല്‍ ഓറഞ്ച് ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

3. പാലുല്‍പ്പന്നങ്ങള്‍

പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും.

4. സാല്‍മണ്‍ മത്സ്യം

സാല്‍മണ്‍ ഫിഷില്‍ വിറ്റാമിന്‍ ഡി, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

5. മഷ്റൂം

വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍ അഥവാ മഷ്റൂം. അതിനാല്‍ കൂണും കഴിക്കാം. 

6. സൂര്യകാന്തി വിത്തുകള്‍

വിറ്റാമിന്‍ ഡി സൂര്യകാന്തി വിത്തുകളില്‍ നിന്നും ലഭിക്കും.

7. ബദാം പാല്‍, സോയാ മില്‍ക്ക്

ബദാം പാല്‍, സോയാ മില്‍ക്ക് തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍