
നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം, ആന്‍റി ഓക്‌സിഡന്‍റുകള്‍, ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ എന്നിവയാൽ സമ്പന്നമാണ് മാതളം. മാതളം ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
പൊട്ടാസ്യം ധാരാളം അടങ്ങിയ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
2. ഹൃദയാരോഗ്യം
എൽഡിഎൽ അഥവാ മോശം കൊളസ്ട്രോൾ കുറയ്ക്കാനും, എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോൾ കൂട്ടാനും മാതളം ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
3. ദഹനം
നാരുകളാല്‍ സമ്പന്നമായതിനാല്‍ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
4. രോഗ പ്രതിരോധശേഷി
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി വൈറല്‍, ആന്‍റി ബാക്ടീരയല്‍ ഗുണങ്ങളും അടങ്ങിയ മാതളം ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
5. തലച്ചോറിന്‍റെ ആരോഗ്യം
ദിവസവും മാതളം ജ്യൂസ് കുടിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
6. ശരീരഭാരം കുറയ്ക്കാന്‍
നാരുകള്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ മാതളം ജ്യൂസ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
7. ചര്‍മ്മത്തിന്‍റെ ആരോഗ്യം
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.