വീട്ടിൽ അവൽ ഇരിപ്പുണ്ടോ; കിടിലൻ ഉപ്പുമാവ് ഉണ്ടാക്കിയാലോ...

By Web TeamFirst Published Jun 4, 2020, 1:30 PM IST
Highlights

അവൽ ഉപ്പുമാവ് നല്ലൊരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് ആണെന്ന് തന്നെ പറയാം.. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

റവ, ഓട്സ് കൊണ്ടൊക്കെ നമ്മൾ ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്. ഇതൊന്നുമല്ലാതെ അവൽ കൊണ്ടും വളരെ രുചികരമായി തന്നെ ഉപ്പുമാവ് ഉണ്ടാക്കാവുന്നതാണ്. അവൽ ഉപ്പുമാവ് നല്ലൊരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് ആണെന്ന് തന്നെ പറയാം. ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

അവല്‍                                    250 ​ഗ്രാം
തേങ്ങ ചിരകിയത്              2 ടേബിള്‍ സ്പൂണ്‍
 ഉപ്പ്                                          ആവശ്യത്തിന്
ഇഞ്ചി                                      1 ടീസ്പൂൺ
വെളുത്തുള്ളി                      1 ടീസ്പൂൺ
പച്ചമുളക് അരിഞ്ഞത്       ഒന്നര ടീസ്പൂണ്‍
 കടുക്                                    ആവശ്യത്തിന്
വെളിച്ചെണ്ണ                          ആവശ്യത്തിന്
കാരറ്റ്                                        50 ഗ്രാം  
ബീന്‍സ്                                    50 ഗ്രാം
കോളിഫ്‌ളവര്‍ അരിഞ്ഞത് 50 ഗ്രാം
ചെറിയ ഉള്ളി                          3 എണ്ണം
കറിവേപ്പില                            ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം അവൽ നന്നായി വറുത്ത് മാറ്റിവയ്ക്കുക. ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, മുളക് അരിഞ്ഞതും ചെറിയ ഉള്ളി അരിഞ്ഞതും ചേര്‍ക്കുക.

ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന കാരറ്റ്, ബീന്‍സ്, കോളിഫ്‌ളവര്‍, ഉപ്പ് എന്നിവ ചേർക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് അവല്‍ ചേര്‍ക്കുക. 

 10 മിനിറ്റ് അടച്ചുവയ്ക്കുക. ശേഷം തേങ്ങ ചിരകിയത് കൂടി ചേര്‍ക്കുക. എല്ലാം കൂടി നന്നായി യോജിപ്പിച്ച ശേഷം ചൂടോടെ കഴിക്കാവുന്നതാണ്...

സ്നാക്സ്' കഴിക്കുന്നതിന് പകരം ഇനി ബദാം കഴിച്ചാലോ? ഗുണമിതാണ്.....

തയ്യാറാക്കിയത്:
​ഗീതാ കുമാരി

click me!