ബ്രേക്ക്ഫാസ്റ്റിന് 'കാരറ്റ് ദോശ' ഉണ്ടാക്കിയാലോ...

By Web TeamFirst Published Jun 1, 2020, 10:38 PM IST
Highlights

പലതരത്തിലുള്ള ദോശകൾ നമ്മൾ ഉണ്ടാക്കാറുണ്ട്. കാരറ്റ് കൊണ്ടുള്ള ദോശ ഉണ്ടാക്കിയിട്ടുണ്ടോ. നല്ലൊരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് ഇത്.

കാരറ്റ് കൊണ്ട് ദോശ ഉണ്ടാക്കിയിട്ടുണ്ടോ. ബ്രേക്ക്ഫാസ്റ്റിനും വെെകുന്നേരം ചായക്കൊപ്പവും കഴിക്കാവുന്ന ഒരു വിഭവമാണ് ഇത്. ഇനി എങ്ങനെയാണ് 'കാരറ്റ് ദോശ' ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകള്‍...

കാരറ്റ് അരിഞ്ഞത്        ഒരു കപ്പ്
​ഗോതമ്പ്‌പൊടി            രണ്ടരകപ്പ്
ബട്ടര്‍                       രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ്, വെള്ളം               ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു ബൗളില്‍ അരിഞ്ഞ കാരറ്റും ബട്ടറും ഗോതമ്പ്‌പൊടിയും നന്നായി മിക്‌സ് ചെയ്യുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് ഇഡലിമാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ മാവ്കൂട്ട് ഒഴിച്ച് ചുട്ടെടുക്കുക. ചട്ണിക്കൊപ്പം കഴിക്കാവുന്നതാണ്...

വീട്ടിൽ ബ്രെഡ് ഉണ്ടാകുമല്ലോ; 'പിസ' എളുപ്പം തയ്യാറാക്കാം... ‌..

തയ്യാറാക്കിയത്:
​ഗീതാ കുമാരി

click me!