Bread Upma| ബ്രെഡ് കൊണ്ട് ഉപ്പുമാവ് എളുപ്പം തയ്യാറാക്കാം

By Web TeamFirst Published Nov 8, 2021, 4:25 PM IST
Highlights

ഇനി മുതൽ ​​ബ്രെഡ് കൊണ്ട് രുചികരമായി ഉപ്പുമാവ് തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് ബ്രെഡ് ഉപ്പുമാവ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

ഉപ്പുമാവ് (upma) ഏറെ ആരോഗ്യം നൽകുന്ന ഭക്ഷണമാണ്. പൊതുവേ റവ(rava upma) കൊണ്ടോ അല്ലെങ്കിൽ അവൽ(aval) കൊണ്ടോ ആകാം ഉപ്പുമാവ് (upma) തയ്യാറാക്കുന്നത്. ഇനി മുതൽ ​​ബ്രെഡ് കൊണ്ട് രുചികരമായി ഉപ്പുമാവ് തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് ബ്രെഡ് ഉപ്പുമാവ്(bread upma) തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ബ്രെഡ്                           10 എണ്ണം
സവാള                           വലുത് ഒരെണ്ണം
കാരറ്റ്                              1 എണ്ണം
ഇഞ്ചി                             1 കഷ്ണം (ചെറുതായി അരിഞ്ഞത്) 
പച്ചമുളക്                        2 എണ്ണം
കറിവേപ്പില                   2 തണ്ട്
എണ്ണ                           2 സ്പൂൺ
കടുക്                          1 സ്പൂൺ
ചുവന്ന മുളക്            3 എണ്ണം
അണ്ടി പരിപ്പ്             2 സ്പൂൺ

തയ്യാറാക്കുന്ന വിധം...

ബ്രെഡ് ചെറുതായി കൈ കൊണ്ട് മുറിച്ചു മിക്സിയുടെ ജാറിൽ വെള്ളം ഇല്ലാതെ പൊടിച്ചു എടുക്കുക. ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച്, കടുക് ചേർക്കുക. കടുക് പൊട്ടി കഴിയുമ്പോൾ അതിലേക്ക് ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്ത് ഒപ്പം ഇഞ്ചിയും പച്ചമുളക് അരിഞ്ഞതും ചേർത്ത്, നന്നായി ഇളക്കുക. അതിലേക്കു ചെറുതായി അരിഞ്ഞ് വച്ച കാരറ്റ്, ഒപ്പം സവാളയും കൂടെ ചേർത്ത് നന്നായി വഴറ്റി വേവിച്ചു എടുക്കുക. ഒപ്പം ഉപ്പും ചേർത്ത് കൊടുക്കുക. അതിനു ശേഷം അതിലേക്ക് ബ്രെഡ് പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അണ്ടിപരിപ്പും ചേർത്ത് നന്നായി ഇളക്കി ഉപയോഗിക്കാവുന്നതാണ്.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

ഉരുളക്കിഴങ്ങുണ്ടോ?; എളുപ്പത്തില്‍ തയ്യാറാക്കാം ഒരു 'വീക്കെന്‍ഡ് സ്‌നാക്'

click me!