Asianet News MalayalamAsianet News Malayalam

വീട്ടിൽ ബ്രെഡ് ഉണ്ടാകുമല്ലോ; 'പിസ' എളുപ്പം തയ്യാറാക്കാം... ‌

മിക്കവരും പിസ പുറത്ത് നിന്നാണല്ലോ വാങ്ങാറുള്ളത്. രുചികരമായ പിസ ഇനി മുതൽ പുറത്ത് നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ തയ്യാറാക്കാം.

how to make home made chicken pizza
Author
Trivandrum, First Published May 31, 2020, 6:01 PM IST

പിസ കഴിക്കാന്‍ ഇനി പുറത്തുപോകണമെന്നില്ല. വീട്ടില്‍ തന്നെ എളുപ്പം തയ്യാറാക്കാം. ബ്രെഡ് കൊണ്ട് ചിക്കന്‍ പിസ്സ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം...

വേണ്ട ചേരുവകള്‍....

ബ്രെഡ്                                                                     6 എണ്ണം
മുട്ട                                                                            2 എണ്ണം
തക്കാളി സോസ്                                                   രണ്ട് ടീ സ്പൂണ്‍
വേവിച്ച ചിക്കന്‍ (കഷ്ണങ്ങളാക്കിയത്)            ആവശ്യത്തിന്
ചീസ് കഷ്ണങ്ങളാക്കിയത്                                     അരകപ്പ്
 ഉള്ളി                                                                          1 എണ്ണം
കാരറ്റ്( നിറത്തിന് വേണ്ടി മാത്രം)                      അൽപം
കാപ്‌സിക്കം                                                             ആവശ്യത്തിന് 
ബട്ടർ                                                                           ഒരു ടീസ്പൂൺ
കുരുമുളക് പൊടി                                                  1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം....

ആദ്യം മുട്ട, കുരുമുളക് പൊടി, ഉപ്പും വേണമെങ്കില്‍ അല്‍പം പാലും ചേര്‍ത്ത് മിക്‌സ് ചെയ്തു മാറ്റി വയ്ക്കുക. ശേഷം വേവിച്ച ചിക്കന്‍ അല്‍പമൊന്നു ഫ്രൈ ചെയ്‌തെടുക്കാം. ശേഷം ഒരു പാനിലേക്ക് ബട്ടറോ എണ്ണയോ നെയ്യോ പുരട്ടി വശങ്ങള്‍ നീക്കിയ ബ്രെഡ് എടുത്ത് മുട്ട മിശ്രിതത്തില്‍ മുക്കി പാനിലേക്ക് വയ്ക്കുക. 

ഒരു സ്പൂൺ ഉപയോ​ഗിച്ച് ബ്രെഡ് നന്നായി അമര്‍ത്തിക്കൊടുക്കുക. വശങ്ങളെല്ലാം ഇതുപോലെ പ്രസ് ചെയ്‌തെടുത്ത് വട്ടത്തിലാക്കാം. ഇനി ചെറുതീയില്‍ അടച്ചുവച്ച് വേവിക്കാം. ശേഷം മറിച്ചിട്ട് വേവിക്കാം. ഒരു മിനിറ്റോളം വച്ചതിനുശേഷം തീയണച്ച് ടൊമാറ്റോ സോസ് മിക്‌സ് ചെയ്തത് പുരട്ടാം. 

ശേഷം ചീസ്, കഷ്ണങ്ങളാക്കിയ ഉള്ളി, കാരറ്റ്, കാപ്‌സിക്കം എന്നിവ അല്‍പം ചേര്‍ക്കുക. ഇനി ഇതിലേക്ക് വേവിച്ച ചിക്കന്‍കഷ്ണങ്ങള്‍ കൂടി വച്ചതിന‌് ശേഷം വീണ്ടും ചീസ് വയ്ക്കാം. ഇനി ചെറിയ തീയില്‍ ഒന്ന് വേവിക്കുക. ശേഷം കഴിക്കാവുന്നതാണ്...

ബ്രേക്ക്ഫാസ്റ്റിന് പെട്ടെന്നുണ്ടാക്കാം; 'ഓട്‌സ് ഉപ്പുമാവ്' തയ്യാറാക്കുന്ന വിധം...

തയ്യാറാക്കിയത്:
​ഗീതാ കുമാരി 

Follow Us:
Download App:
  • android
  • ios