ചക്കക്കുരു കൊണ്ട് കിടിലൻ വട തയ്യാറാക്കിയാലോ....

By Web TeamFirst Published May 26, 2020, 4:52 PM IST
Highlights

ചക്കക്കുരു കൊണ്ട് വട ഉണ്ടാക്കിയിട്ടുണ്ടോ. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്കാണിത്. ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

ചക്കക്കുരുവും പോഷകങ്ങളുടെ കലവറയാണെന്ന് നമ്മില്‍ എത്ര പേര്‍ക്കറിയാം. കാഴ്ചയില്‍ ചെറുതെങ്കിലും ചക്കക്കുരു ശരീരത്തിന് നിരവധി പോഷകങ്ങള്‍ നല്‍കുന്നുണ്ട്. പ്രോട്ടീന്‍ സമ്പുഷ്ടവും വിറ്റമിന്‍ ബി, പൊട്ടാസ്യം എന്നിവ ധാരാളമായും ചക്കക്കുരുവില്‍ അടങ്ങിയിരിക്കുന്നു.

ചക്കക്കുരു കൊണ്ട് നിരവധി വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്.  ചക്കക്കുരു കൊണ്ട് വട ഉണ്ടാക്കിയിട്ടുണ്ടോ. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്കാണിത്. ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകള്‍... 

ചക്കക്കുരു                                    30 എണ്ണം
ചെറിയ ഉള്ളി                              10 എണ്ണം 
കുരുമുളക്                                   15 എണ്ണം
കാന്താരി മുളക്                          8 എണ്ണം
 ഇഞ്ചി                                          ചെറിയ കഷ്ണം 
കറിവേപ്പില                                 3 തണ്ട്
പെരും ജീരകം                           ഒരു നുള്ള് 
മൈദ                                           2 സ്പൂണ്‍ 
മഞ്ഞള്‍ പൊടി                       കാല്‍ ടീ സ്പൂണ്‍ 
വെളിച്ചെണ്ണ                             ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം....

 ആദ്യം ചെറിയ ഉള്ളി, കാന്താരി മുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിയുക. കുരുമുളകും പെരുംജീരകവും ചതച്ചതും, മഞ്ഞള്‍പൊടി, മൈദ എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുഴച്ച് വയ്ക്കുക. 

ചക്കക്കുരു വേവിച്ച് പുറംതൊലി മാറ്റി മിക്‌സിയില്‍ ഉടച്ചെടുക്കണം. ഇതില്‍ കുഴച്ചു വച്ചിട്ടുള്ള കൂട്ടു ചേര്‍ത്ത് നന്നായി ഇളക്കി ചെറിയ ഉരുളകളാക്കണം.

 ചീനച്ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് തിളച്ച എണ്ണയില്‍ ചക്കക്കുരു ബോള്‍സ് ഇഷ്ടമുള്ള ആകൃതിയില്‍ വറുത്തു കോരുക.

ബ്രേക്ക്ഫാസ്റ്റിന് സ്പെഷ്യൽ 'മുട്ട ദോശ' ഉണ്ടാക്കിയാലോ...

തയ്യാറാക്കിയത്:
​ഗീതാ കുമാരി

click me!